ഇ വാർത്ത | evartha
കളക്ടർ കെ.വാസുകി സിംപിളാണ്, പക്ഷേ പവർഫുള്ളും; വൊളണ്ടിയർമാർക്കൊപ്പം സാധാരണക്കാരിയെ പോലെ ഭക്ഷണം കഴിക്കുന്ന കളക്ടറുടെ വീഡിയോ വൈറല്‍
https://m.facebook.com/TechnoparkPrathidhwani/videos/514407192336800/
ക്യാംപുകളിൽ കഴിയുന്ന ജനങ്ങൾക്കു ഭക്ഷണവും വസ്ത്രവുമെത്തിക്കുന്ന വൊളന്റിയർമാരെ അഭിനന്ദിക്കുന്ന തിരുവനന്തപുരം കലക്ടർ വാസുകിയുടെ വാക്കുകൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചിരുന്നു. വാസുകി ഐ.എ.എസിന്റെ ‘ഒാ പോട്’ നിരവധി പേർക്കാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഊർജമേകിയത്.
എന്നാൽ ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കും വൊളണ്ടിയർമാർക്കുമൊപ്പം ഒരു സാധാരണക്കാരിയെ പോലെ ഭക്ഷണം കഴിക്കുന്ന കലക്ടറുടെ വിഡിയോണ് തരംഗമാകുന്നത്. തക്കസമയങ്ങളില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് എത്തിച്ചും ക്യാംപുകളില്‍ നിന്നു ക്യാംപുകളിലേയ്ക്ക് ഓടി നടന്നും കാര്യങ്ങള്‍ വിലയിരുത്തി വൊളണ്ടിയേഴ്‌സിനു ധൈര്യമേകി വാസുകി നടത്തിയ സേവനങ്ങള്‍ മറക്കാനാവാത്തതാണ്.
ജന്മം കൊണ്ടു തമിഴ്‌നാട്ടുകാരിയായ വാസുകിയ്ക്ക് കേരള ജനതയുടെ ഹൃദയത്തിലാണ് ഇന്നു സ്ഥാനം. സുനാമി ദുരിതം കണ്ട് മനം മടുത്ത് മെഡിക്കൽ രംഗംവിട്ടിറങ്ങിയതാണ് ഇവർ. ജനങ്ങൾക്കൊപ്പം നിൽക്കുന്ന വാസുകിയുടെ നിലപാടുകൾ എന്നും പ്രശംസിക്കപ്പെട്ടിരുന്നു. വാസുകിയുടെ ഭർത്താവ് കാര്‍ത്തികേയന്‍ കൊല്ലം ജില്ലാ കലക്ടറാണ്….
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2BEqYJP
via IFTTT


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ