ഇ വാർത്ത | evartha
ഇന്ത്യന്‍ വിജയം കേരളത്തിന് സമര്‍പ്പിച്ചതിന് പിന്നാലെ ക്രിക്കറ്റ് ടീമിന്‍റെ വകയായി 1.26 കോടി രൂപയും നല്‍കും
” ഈ വിജയം കേരളത്തിലെ പ്രളയബാധിതര്‍ക്കായി സമര്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഏറ്റവും ദുരിതം നിറഞ്ഞ അവസ്ഥയിലൂടെയാണ് അവര്‍
കടന്നുപോകുന്നത്. അവര്‍ക്കായി ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ചുരുങ്ങിയ കാര്യം ഇതാണ്. ”
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് വിജയത്തിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ വാക്കുകള്‍ ഇതായിരുന്നു. പോസ്റ്റ്
മാച്ച് പ്രസന്‍റേഷനിലാണ് കോഹ്ലി ഇക്കാര്യം വ്യക്തമാക്കിയത്.
കോഹ്ലിയുടെ വാക്കുകള്‍ കരഘോഷങ്ങളോടെയാണ് ട്രെന്‍റ് ബ്രിഡ്ജിലെ കാണികള്‍ സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് താരങ്ങളുടെ മാച്ച് ഫീസും കേരളത്തിനായി നല്‍കുമെന്ന് അറിയിച്ചത്. എബിപി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ടെസ്റ്റില്‍ 15 ലക്ഷത്തോളം രൂപയാണ് ഒരു താരത്തിന്‍റെ മാച്ച് ഫീ. ഇതോടെ കേരളത്തിന് ഇന്ത്യന്‍ ടീമിന്‍റെ വകയായി 1.26 കോടി രൂപയാണ് ലഭിക്കുക. 203 റണ്‍സിനാണ് മൂന്നാംടെസ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. 521 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അഞ്ചാംദിനം 317 റണ്‍സിനാണ്
പുറത്തായത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2BCosU3
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ