ശശി തരൂരിനു വിദേശത്തുപോകാൻ അനുമതി - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

ശശി തരൂരിനു വിദേശത്തുപോകാൻ അനുമതി

ന്യൂഡൽഹി: അന്തരിച്ച യു.എൻ. മുൻ സെക്രട്ടറി ജനറൽ കോഫി അന്നന്റെ കുടുംബത്തെ അനുശോചനമറിയിക്കാനും കേരളത്തിന് അന്താരാഷ്ട്ര സഹായം തേടാനുമായി ജനീവയിൽ പോകാൻ കോൺഗ്രസ് നേതാവും എം.പി.യുമായ ശശി തരൂരിനു കോടതിയുടെ അനുമതി.കോഫി അന്നനു കീഴിൽ തരൂർ 10 വർഷം സേവനമനുഷ്ഠിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് തരൂരിന് അനുമതി നൽകിയത്.അന്വേഷണോദ്യോഗസ്ഥനെ അറിയിച്ചശേഷം വിദേശത്തു പോകാൻ കോടതി നിർദേശിച്ചു. തിങ്കളാഴ്ച വൈകീട്ടു വിദേശത്തുപോകുന്ന തരൂർ പിറ്റേന്നുതന്നെ തിരിച്ചുവരും.ഭാര്യ സുനന്ദാ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നേരിടുന്നതിനാലാണ്‌ വിദേശത്തുപോകാൻ പ്രത്യേകാനുമതി വേണ്ടിവന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2LaB84k
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages