ഇ വാർത്ത | evartha
തനിക്ക് ലിഫ്റ്റ് തന്നതാണെന്ന് കരുതിയാണ് ഹെലികോപ്റ്ററില്‍ കയറിയതെന്ന് ജോബി ജോയ്; ചെങ്ങന്നൂരുകാരന്‍റെ ‘കുട്ടിക്കളിയില്‍’ വ്യോമസേനയ്ക്ക് ഉണ്ടായത് ഒരു ലക്ഷം രൂപയുടെ ധനനഷ്ടവും സമയ നഷ്ടവും
കേരളം പ്രളയത്തില്‍ വലയുമ്പോള്‍ ഇരുപത്തി എട്ടുകാരനായ ജോബിയുടെ കുട്ടിക്കളിയില്‍ വ്യോമസേനയ്ക്ക് ഉണ്ടായത് ഒരു ലക്ഷം രൂപയുടെ ധനനഷ്ടവും സമയ നഷ്ടവും. വെള്ളപ്പൊക്കം രൂക്ഷമായ ആറാട്ടുപുഴ മേഖലയില്‍നിന്ന് എയര്‍ലിഫ്റ്റിങ് കഴിഞ്ഞ് മടങ്ങവെയാണ് നാവികസേന വെള്ളത്തില്‍നിന്ന് കൈവീശുന്ന ജോബി ജോയിയെ കണ്ടത്. ഉടന്‍ തന്നെ സൈന്യം ഇയാളെ എയര്‍ലിഫ്റ്റിങ് ചെയ്ത് ഹെലിക്കോപ്റ്ററില്‍ കയറ്റി. ഹെലികോപ്റ്ററില്‍ കയറിയ ശേഷമാണ് കളി കാര്യമായെന്ന് ജോബി അറിഞ്ഞത്.
തന്നെ ഇറക്കിവിടണമെന്ന ആവശ്യം പറഞ്ഞപ്പോളാണ് യുവാവിന്‍റേത് കുട്ടികളിയായിരുന്നുവെന്ന് സൈന്യവും തിരിച്ചറിഞ്ഞത്. ഹെലിക്കോപ്റ്ററില്‍ കയറണമെന്നുള്ള ദീര്‍ഘനാളായുള്ള ആഗ്രഹം കൊണ്ടായിരുന്നു ഇയാള്‍ സൈന്യത്തെ തെറ്റിദ്ധരിപ്പിച്ച് കോപ്റ്ററില്‍ കയറിയത്. സൈന്യം തനിക്ക് ലിഫ്റ്റ് തന്നതാണെന്ന് കരുതിയാണ് ഹെലികോപ്റ്ററില്‍ കയറിയതെന്നാണ് ജോബി ജോയുടെ വാദം.
അതേസമയം ജോബിയെ ഹെലികോപ്റ്ററില്‍ എടുത്തതിനാല്‍ അതിന് അടുത്ത് ഉണ്ടായ അമ്മയെയും കുഞ്ഞിനെയും ഏയര്‍ലിഫ്റ്റ് ചെയ്യാന്‍ നേവിക്ക് സാധിച്ചില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വീട്ടില്‍ നിന്നും ഇറങ്ങിയ തന്നെ വീട്ടില്‍ എത്തിക്കുമെന്നാണ് ജോബി കരുതിയത് എന്നും എന്നാല്‍ അയാളെ ഇറക്കിയത് തിരുവനന്തപുരത്താണ്. ഇപ്പോള്‍ വീട്ടിലേക്ക് തിരിച്ച് പോകണം എന്നാണ് ജോബി പറയുന്നത്.
അതിനിടയില്‍ ജോബിയുടെ ഒരു സുഹൃത്തിന്‍റെ വോയ്സ് ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. നേരത്തെ തന്നെ വീട് മുങ്ങിയതിനാല്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ട്രാവല്‍ ഏജന്‍സി നടത്തുന്ന ഈ യുവാവ് ഇന്‍സുലിന്‍ സംഘടിപ്പിക്കാന്‍ പുറത്ത് ഇറങ്ങിയപ്പോഴാണ് സംഭവം എന്നാണ് വോയിസ് ക്ലിപ്പില്‍ പറയുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Mt7JHQ
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ