ടി.പി ശ്രീനിവാസനെ പോലീസുകാരുടെ നടുവിലിട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മർദിച്ച സംഭവം: 9 പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ഉപലോകായുക്ത - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

ടി.പി ശ്രീനിവാസനെ പോലീസുകാരുടെ നടുവിലിട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മർദിച്ച സംഭവം: 9 പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ഉപലോകായുക്ത

ഇ വാർത്ത | evartha
ടി.പി ശ്രീനിവാസനെ പോലീസുകാരുടെ നടുവിലിട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മർദിച്ച സംഭവം: 9 പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ഉപലോകായുക്ത

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടി.പി.ശ്രീനിവാസനെ പോലീസുകാരുടെ നടുവിലിട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മർദിച്ച കേസില്‍ അന്നത്തെ ഫോര്‍ട്ട് അസി. കമ്മീഷണര്‍ ഉള്‍പ്പെടെ ഒന്പത് പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഉപലോകായുക്ത ജസ്റ്റീസ് കെ.പി. ബാലചന്ദ്രന്‍ ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ലോകായുക്ത നിയമം സെക്ഷന്‍ 12 പ്രകാരമുള്ള ശുപാര്‍ശയാണ് നല്‍കിയത്.

കോവളത്ത് നടന്ന ആഗോളവിദ്യഭ്യാസ സംഗമത്തിനെത്തിയ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീനിവാസനെ അപ്രതീക്ഷിതമായാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വളഞ്ഞത്. അദ്ദേഹത്തെ ആദ്യം ഉന്തുകയും തള്ളുക്കയും ചെയ്ത പ്രവര്‍ത്തകര്‍ പിന്നീട് മര്‍ദിക്കുകയും, കൊടികെട്ടിയ വടി കൊണ്ട് അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഇതില്‍ നിന്ന് ഒരുവിധം രക്ഷപ്പെട്ട അദേഹത്തെ പിന്നാലെ വന്ന എസ്.എഫ്.ഐയുടെ ജില്ലാ വൈസ് പ്രസിഡന്റ് ശരത് പോലീസുകാരുടെ നടുവിലിട്ട് മര്‍ദ്ദിച്ചത്. അപ്രതീക്ഷിതമായി മുഖത്ത് അടിയേറ്റ ശ്രീനിവാസന്‍ റോഡില്‍ നിലതെറ്റി വീണു.

തുടര്‍ന്ന് മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉപലോകായുക്ത സ്വമേധയാ കേസ് എടുക്കുകയും സംഭവം തടയാതിരുന്ന പൊലീസുകാര്‍ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു.

അന്നത്തെ കോവളം എസ്.ഐ രാകേഷ്‌ കുമാര്‍, വിഴിഞ്ഞം പ്രിന്‍സിപ്പല്‍ എസ്.ഐ ശ്രീകുമാരന്‍ നായര്‍ , സിവില്‍ പൊലീസ് ഓഫീസര്‍മാരായ സതീഷ് കുമാര്‍, ജോസ്, ശ്രീകുമാര്‍ എന്നിവരെ കുറ്റക്കാരെന്ന് ഉപലോകായുക്ത കണ്ടെത്തിയിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2N5oJAm
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages