വെള്ളപ്പൊക്കത്തില്‍ വാഹനങ്ങള്‍ക്കോ വസ്തുക്കള്‍ക്കോ കേട് പറ്റിയിട്ടുണ്ടെങ്കില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇന്‍ഷുറന്‍സ് ക്ലെയിം സമര്‍പ്പിക്കണം - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

വെള്ളപ്പൊക്കത്തില്‍ വാഹനങ്ങള്‍ക്കോ വസ്തുക്കള്‍ക്കോ കേട് പറ്റിയിട്ടുണ്ടെങ്കില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇന്‍ഷുറന്‍സ് ക്ലെയിം സമര്‍പ്പിക്കണം

ഇ വാർത്ത | evartha
വെള്ളപ്പൊക്കത്തില്‍ വാഹനങ്ങള്‍ക്കോ വസ്തുക്കള്‍ക്കോ കേട് പറ്റിയിട്ടുണ്ടെങ്കില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇന്‍ഷുറന്‍സ് ക്ലെയിം സമര്‍പ്പിക്കണം

വെള്ളപ്പൊക്കത്തില്‍ വാഹനങ്ങളോ വസ്തുക്കള്‍ക്കോ കേട് പറ്റിയിട്ടുണ്ടെങ്കില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇന്‍ഷുറന്‍സ് ക്ലെയിം സമര്‍പ്പിക്കണമെന്ന് പ്രശാന്ത് നായര്‍ ഐഎഎസ്. ചെന്നൈ വെള്ളപ്പൊക്കത്തിന് പിന്നാലെ ആളുകള്‍ ഇന്‍ഷുറന്‍സ് ക്ലെയിം സമര്‍പ്പിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പലര്‍ക്കും തുക നിഷേധിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് അപകടം നടന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ ഇന്‍ഷുറന്‍സ് ക്ലെയിം സമര്‍പ്പിക്കണമെന്ന് പ്രശാന്ത് നായര്‍ ഓര്‍മ്മിപ്പിക്കുന്നത്.

വീടുകള്‍ക്കും വാഹനങ്ങള്‍ക്കും അടക്കം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കേരളത്തില്‍ പ്രളയംമൂലം ഉണ്ടായിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളും, മുച്ചക്ര വാഹനങ്ങവും, കാറുകളും ലോറികളും അടക്കം നിരവധി വാഹനങ്ങള്‍ ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്.

വെള്ളം കയറിയ വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:

വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്തായിപ്പോയ വാഹനം സ്റ്റാര്‍ട്ട് ചെയ്യാതിരിക്കുക. വാഹനം സ്റ്റാര്‍ട്ട് ചെയ്യാതെ വെള്ളക്കെട്ടില്‍നിന്നു നീക്കം ചെയ്യുക. അപാര്‍ട്‌മെന്റിന്റെ ബേസ്‌മെന്റിലായാല്‍പ്പോലും വാഹനം വെള്ളക്കെട്ടിലാണെങ്കില്‍ സ്റ്റാര്‍ട്ട് ചെയ്യരുത്. ബാറ്ററി ടെര്‍മിനലുകള്‍ എത്രയും പെട്ടെന്ന് മാറ്റി വര്‍ക്‌ഷോപ്പിന്റെ സഹായം തേടുക.

വാഹനം ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ വിഭാഗത്തില്‍പ്പെട്ടതാണെങ്കില്‍ നിരപ്പായ എന്തെങ്കിലും പ്രതലത്തില്‍വച്ചുവേണം വലിക്കാന്‍. ഇത് സാധ്യമല്ലെങ്കില്‍ മുന്‍ വീലുകള്‍ അല്ലെങ്കില്‍ ഡ്രൈവിങ് വീലുകള്‍ ഗ്രൗണ്ടില്‍നിന്നുയര്‍ത്തി വേണം വലിക്കാന്‍ അല്ലെങ്കില്‍ എടി ഗിയര്‍ ബോക്‌സ് തകരാറിലാകും.

മറ്റു വാഹനങ്ങള്‍ വെള്ളക്കെട്ട് കടക്കുന്നതു കണ്ട് നിങ്ങളും അതിനു ശ്രമിക്കരുത്. ഓരോ വാഹനത്തിലെയും ഫില്‍റ്റര്‍/സ്‌നോര്‍ക്കല്‍ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായിട്ടാണ്. ഇതിലൂടെ വെള്ളം അകത്തു കടന്നാല്‍ എന്‍ജിന്‍ ഓഫാകും. വെള്ളക്കെട്ട് ഭാഗത്ത് വാഹനം ഓഫായാല്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. ഗാരേജിന്റെ സഹായം തേടുക, ഇന്‍ഷുറന്‍സ് കമ്പനിക്കാരെയും വിവരം അറിയിക്കുക.

വെള്ളം കയറിയ കാറിന്റെ എന്‍ജിന്‍ ഓയില്‍ മാറ്റണം. രണ്ടു മുന്നു പ്രാവശ്യം എന്‍ജിന്‍ ഓയില്‍ മാറ്റി എന്‍ജിന്‍ വൃത്തിയാക്കണം. എയര്‍ഫില്‍റ്റര്‍, ഓയില്‍ ഫില്‍റ്റര്‍, ഫ്യുവല്‍ ഫില്‍റ്റര്‍ എന്നിവ മാറ്റി പുതിയ ഘടിപ്പിക്കണം. കൂടാതെ എന്‍ജിനിലേയ്ക്ക് വെള്ളം കയറാന്‍ സാധ്യതയുള്ള എല്ലാം എയര്‍ ഇന്‍ടേക്കുകളും നന്നായി വൃത്തിയാക്കണം.

എഞ്ചിന്‍ ഓയില്‍ നിറച്ചതിന് ശേഷം ജാക്കി വെച്ച് മുന്‍ വീലുകള്‍ ഉയര്‍ത്തി ടയര്‍ കൈകൊണ്ട് കറക്കിക്കൊടുക്കുക. ഓയില്‍ എന്‍ജിന്റെ എല്ലാ ഭാഗത്തും എത്തുന്നതിനായാണ് ഇത്തരത്തില്‍ ചെയ്യുന്നത്. ഏകദേശം പതിനഞ്ചു മിനിട്ടുവരെ ഈ പ്രവര്‍ത്തി ആവര്‍ത്തിക്കുക, അതിന് ശേഷം ഓയില്‍ മുഴുവന്‍ മാറ്റി വീണ്ടും ഓയില്‍ നിറച്ച് ടയര്‍ കറക്കിക്കൊടുക്കുക. ചുരുങ്ങിയത് മൂന്നു പ്രാവശ്യമെങ്കിലും ഇത് ആവര്‍ത്തിക്കണം.

ഇനി നോക്കെണ്ടത് വാഹനത്തിന്റെ ഇലക്ട്രിക്ക് പാര്‍ട്ട്‌സുകളാണ്. ഫ്യൂസുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതായിരിക്കും അഭികാമ്യം.

ഇത്രയും ചെയ്തതിന് ശേഷം മാത്രം എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുക. 12 മിനിട്ട് ഓണ്‍ ആക്കിതന്നെ ഇടുക. അതിന് ശേഷം മാത്രമേ വാഹനം ഓടിക്കാവു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2MAS60p
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages