ത്യാഗസ്മരണയിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 22, ബുധനാഴ്‌ച

ത്യാഗസ്മരണയിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നു

കോഴിക്കോട്: വിശുദ്ധിയുടെ നിറവിൽ,ത്യാഗസ്മരണയിൽ ഇസ്ലാം വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നു. പള്ളികളിലും ഈദിഗാഹുകളിലും രാവിലെ പെരുന്നാൾ നമസ്കാരവും പ്രഭാഷണങ്ങളും നടന്നു. പതിനായിരക്കണക്കിന് വിശ്വാസികൾ നമസ്കാരത്തിൽ പങ്കുചേർന്നു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് പാളയം ജുമാ മസ്ജിദ് ഇമാം വി.പി സുഹൈദ് മൗലവി നേതൃത്വം നൽകി. കണ്ണൂർ സിറ്റി ജുമാഅത്ത് പള്ളിയിലെ ബക്രീദ് നമസ്കാരത്തിൽ നിന്ന്. ഫോട്ടോ: സി.സുനിൽ കുമാർ പാപമോചനംതേടി വിശുദ്ധ മക്കയിൽ സംഗമിച്ച ലക്ഷക്കണക്കിന് വിശ്വാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനകോടികൾ ബലിപെരുന്നാൾ ആഘോഷിക്കുമ്പോൾ പ്രളയത്തിൽ ഇരയായവരോടും ദുരന്തനിവാരണപ്രവർത്തനങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ ആഘോഷങ്ങളുടെ പൊലിമ കുറച്ചിട്ടുണ്ട്. വിവിധ സംഘടനകളും സ്ഥാപനങ്ങളും ആഘോഷപരിപാടികൾ നിർത്തിവെച്ചിരിക്കുകയാണ്. വിഭവസമാഹരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ സജീവമാകാനും സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. വായനക്കാർക്ക് മാതൃഭൂമിയുടെ ബക്രീദ് ആശംസകൾ


from mathrubhumi.latestnews.rssfeed https://ift.tt/2OVNjUL
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages