ചെങ്ങന്നൂരില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 22, ബുധനാഴ്‌ച

ചെങ്ങന്നൂരില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും

ചെങ്ങന്നൂർ: പ്രളയ ജലമിറങ്ങിയതോടെചെങ്ങന്നൂരിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായിരിക്കും വരും ദിവസങ്ങളിൽപ്രാധാന്യം നൽകുക. ചെങ്ങന്നൂരിലെ രക്ഷാപ്രവർത്തനം പൂർത്തിയായതായി എം.എൽ.എ സജി ചെറിയാൻ അറിയിച്ചിരുന്നു. ചെങ്ങന്നൂരിലെ ആളുകൾക്ക് കൂടുതൽ വൈദ്യസഹായം എത്തിക്കുക, പകർച്ചവ്യാധികൾ വരാതെ നോക്കുക, ഇവിടെയുള്ള വീടുകൾ വൃത്തിയാക്കുക തുടങ്ങിയവയാണ് വേഗത്തിൽ ചെയ്യുന്നതെന്ന് എംഎൽഎ പറഞ്ഞു. സംസ്ഥാനത്തുണ്ടായ പ്രളയം കൂടുതലായി ബാധിച്ചത് ചെങ്ങന്നൂരിലാണ്. മേഖലയിൽ കൂടുതൽ നാശനഷ്ടം സംഭവിച്ച പാണ്ടനാട്, തിരുവൻവണ്ടൂർ തുടങ്ങിയ മേഖലകളിൽ വീടുകളിൽ ശുചീകരണ പ്രവർത്തനം നടത്താൻ സന്നദ്ധപ്രവർത്തകർ എത്തിയിട്ടുണ്ട്. ദുരിതത്തെ തുടർന്ന് മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും മറ്റ് അസുഖ ബാധിതർക്കും ആവശ്യമായ വൈദ്യസഹായം നൽകാൻ നൂറിലധികം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലുള്ളവർക്ക് എലിപ്പനി പോലുള്ള പകർച്ചവ്യാധികൾ വരാതിരിക്കാനുള്ള പ്രതിരോധ മരുന്നുകൾ നൽകുന്നുണ്ട്. കാലുകളിൽ അണുബാധയുണ്ടാവാനുള്ള സാധ്യതയുണ്ട്. ഇതിനു വേണ്ട ചികിത്സയും നൽകുന്നുണ്ട്. വെള്ളക്കെട്ട് ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഉൾപ്രദേശങ്ങളിലേക്ക് കൂടുതൽ സഹായം എത്തിക്കാൻ പ്രയാസം നേരിടുന്നുണ്ട്. ഭക്ഷ്യധാന്യങ്ങളും മറ്റുമെത്തിക്കാനുള്ള പ്രവർത്തനങ്ങളുടെ ഏകോപനം ആവശ്യമുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തെ കുറിച്ച് ആക്ഷേപമുണ്ട്. എത്രയും വേഗത്തിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ ദ്രുതപ്പെടുത്തി ചെങ്ങന്നൂരിനെ പഴയനിലയിലെത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാരും ഭരണകൂടവും.


from mathrubhumi.latestnews.rssfeed https://ift.tt/2BAAOfL
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages