കേരളത്തിലുണ്ടായത് പതിറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമെന്ന് നാസ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

കേരളത്തിലുണ്ടായത് പതിറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമെന്ന് നാസ

ഇ വാർത്ത | evartha
കേരളത്തിലുണ്ടായത് പതിറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമെന്ന് നാസ

സംസ്ഥാനത്തുണ്ടായത് നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ജൂണ്‍ മാസം തുടക്കം മുതല്‍ തന്നെ സാധാരണയില്‍നിന്നു 42 ശതമാനം കൂടുതല്‍ മഴ പെയ്തതായും ഓഗസ്റ്റ് മാസം ആദ്യ 20 ദിവസങ്ങളില്‍ സാധാരണയില്‍നിന്നു 164 ശതമാനം വര്‍ധിച്ച മഴ പെയ്തതതായും നാസയുടെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി രേഖപ്പെടുത്തി.

ഇതു സംബന്ധിച്ച ഉപഗ്രഹ വീഡിയോ ദൃശ്യങ്ങളും നാസ പുറത്തുവിട്ടു. ജൂലൈ 19 മുതല്‍ ഓഗസ്റ്റ് 18 വരെ പെയ്ത മഴയുടെ രേഖപ്പെടുത്തലാണ് വീഡിയോയില്‍ ഉള്ളത്. കേരളത്തിലെയും കര്‍ണാടകത്തിലെയും പ്രളയദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതാണ് ഉപഗ്രഹങ്ങള്‍ പകര്‍ത്തിയ വീഡിയോ.

നാസയുടെ തന്നെ ഗ്ലോബല്‍ പ്രസിപ്പിറ്റെഷന്‍ മെഷര്‍മെന്റ്ര്‍ മിഷന്‍ കോര്‍ സാറ്റലൈറ്റ് ആയ ജിപിഎം പകര്‍ത്തിയ സാറ്റലൈറ്റ് ചിത്രങ്ങളാണു പുറത്തുവിട്ടത്. നാസയും ജപ്പാന്‍ ഏറോസ്‌പേസ് ഏജന്‍സിയായ ജാക്‌സായും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ജിപിഎം.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിച്ചെങ്കിലും കേരളത്തിലും കര്‍ണാടകയിലും മഴ വ്യാപിക്കുന്നത് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ആഗസ്റ്റ് 13 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പെയ്ത മഴയുടെ വിവരങ്ങളാണ് രണ്ടു ബാന്‍ഡുകളിലായുള്ള വീഡിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ആദ്യ ബാന്‍ഡില്‍ അഞ്ച് മുതല്‍ 14 ഇഞ്ച് വരെ മഴ ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്ക് ഭാഗത്ത് പെയ്തതായി കാണുന്നു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് തീരപ്രദേശത്തേക്ക് ചേര്‍ന്ന് നില്‍ക്കുന്നതാണ് തീവ്രമായ രണ്ടാം ബാന്‍ഡ്. ആദ്യ ബാന്‍ഡില്‍ ന്യൂനമര്‍ദ്ദവും കൂടി ചേര്‍ന്ന് പശ്ചിമഘട്ടത്തില്‍ നിന്നുള്ള ഒഴുക്ക് കൂടിയതം രണ്ടാം ബാന്‍ഡിന്റെ തീവ്രത കൂട്ടിയതായി കാണാം.

അതേസമയം നാനൂറിനടുത്ത് ആളുകള്‍ മരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്ത പ്രളയത്തെ കേന്ദ്ര സര്‍ക്കാര്‍ ‘ഗുരുതര ദുരന്തം’ എന്ന ഗണത്തില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്.

മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു; കേരളത്തിലെ ബിജെപി നേതാക്കള്‍ക്കിടയിലും മുറുമുറുപ്പ്; പ്രവാസികളും അമര്‍ഷത്തില്‍

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2o3OKW0
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages