‘ചിത്രം ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഞാനല്ല, ദയവായി ക്ഷമിക്കണം’ അല്‍ഫോന്‍സ് കണ്ണന്താനം - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 22, ബുധനാഴ്‌ച

‘ചിത്രം ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഞാനല്ല, ദയവായി ക്ഷമിക്കണം’ അല്‍ഫോന്‍സ് കണ്ണന്താനം

ഇ വാർത്ത | evartha
‘ചിത്രം ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഞാനല്ല, ദയവായി ക്ഷമിക്കണം’ അല്‍ഫോന്‍സ് കണ്ണന്താനം

തിരുവനന്തപുരം : ദുരിതാശ്വാസ ക്യാമ്പില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചെന്ന ഫേസ്ബുക്ക് പോസ്റ്റിന് വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂള്‍ ക്യാമ്പിലെ ഉറക്കം സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ഹിറ്റായതോടെയാണ് വിശദീകരണവുമായാണ് മന്ത്രി നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.

രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തില്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന തന്റെ പേഴ്‌സണല്‍ സ്റ്റാഫ് ആണ് താന്‍ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതെന്നും അതിനാല്‍ ദയയവായി ക്ഷമിക്കണമെന്നുമാണ് കണ്ണന്താനം പറഞ്ഞു.കേരളത്തിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയുണ്ടായി. ദുരിതബാധിതര്‍ക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഃഖത്തില്‍ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചുവെന്നും അദേഹം വ്യക്തമാക്കി.അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഇതുവരെ വന്ന കമന്റുകളില്‍ ഭൂരിഭാഗവും കണ്ണന്താനത്തെ പരിഹാസംകൊണ്ട് മൂടിയിരിക്കുകയാണ്.

സാര്‍ ഉറങ്ങുമ്പോള്‍ അറിയാതെ ഫോട്ടോ എടുത്തതാണോ എന്നും, സോമനാഗുലിസം ആണോ എന്നും പലരും പരിഹസിക്കുന്നു. ഇത്തരം ഷോ ഓഫുകള്‍ നടത്തേണ്ട സമയമല്ലെന്നും കമന്റുകളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2wl934G
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages