ന്യൂഡൽഹി: പ്രതിരോധ വ്യാപാരക്കരാറിൽ ഇന്ത്യക്കു നാറ്റോ രാജ്യങ്ങൾക്കു തുല്യമായ പദവി നൽകി യു.എസ്. ഇനി യു.എസിൽനിന്നു നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച പ്രതിരോധ ഉത്പന്നങ്ങൾ അടക്കമുള്ളവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാകും. യു.എസ്. നീക്കത്തെ ഇന്ത്യ സ്വാഗതം ചെയ്തു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷൻ-1 (എസ്.ടി.എ.-1) പദവി ട്രംപ് ഭരണകൂടം ഇന്ത്യക്കു നൽകിയത്. ആദ്യമായാണ് ഈ പദവി ഒരു ദക്ഷിണേഷ്യൻ രാജ്യത്തിനു ലഭിക്കുന്നത്. നാറ്റോ അംഗങ്ങളടക്കം 36 രാജ്യങ്ങളാണു പട്ടികയിലുള്ളത്. ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. നടപടിക്രമങ്ങൾ ലളിതമാവും എസ്.ടി.എ.-1 പട്ടികയിലുള്ള രാജ്യങ്ങളിലേക്ക് യു.എസിൽനിന്ന് ഇത്തരം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനു തടസ്സമില്ല. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആയുധങ്ങൾ ഇന്ത്യക്കു ലഭിക്കാൻ മുമ്പുണ്ടായിരുന്നത്ര നടപടിക്രമങ്ങൾ ഇനി പാലിക്കേണ്ടതില്ല. ബന്ധം മെച്ചപ്പെടും പ്രതിരോധം അടക്കമുള്ള മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതാണ് ഈ നീക്കമെന്നു വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാർ അഭിപ്രായപ്പെട്ടു.“യു.എസിന്റേതു യുക്തിപൂർവമായ തീരുമാനമാണ്. യു.എസ്. സെക്രട്ടറി ഓഫ് കൊമേഴ്സ് വിൽബർ റോസ് നടത്തിയ പ്രഖ്യാപനത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നു.''-രവീഷ് കുമാർ പറഞ്ഞു. പ്രധാനപ്പെട്ട ഒരു മാറ്റമെന്നു വിശേഷിപ്പിച്ചാണു തിങ്കളാഴ്ച റോസ് ഇക്കാര്യം പ്രഖ്യാപിച്ചത്. അടുത്തിടെ എസ്.ടി.എ.-2 പട്ടികയിൽ ഇന്ത്യ ഇടംപിടിച്ചിരുന്നു. ഇന്ത്യയുടെ വിദേശ, പ്രതിരോധ മന്ത്രിമാരുമായി യു.എസ്. അധികൃതർ ഒരുമാസമായി നടത്തിയ ചർച്ചയുടെ ഭാഗമായാണു യു.എസിന്റെ പ്രഖ്യാപനം. ഇന്ത്യയെ തങ്ങളുടെ പ്രധാന പ്രതിരോധ പങ്കാളിയായി 2016 ജൂണിൽ യു.എസ്. അംഗീകരിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2v5jUjs
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ