പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കാളിയെ കണ്ടെത്തിക്കൊടുക്കാമെന്ന് ട്രംപ് പറഞ്ഞതായി വെളിപ്പെടുത്തല്‍ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കാളിയെ കണ്ടെത്തിക്കൊടുക്കാമെന്ന് ട്രംപ് പറഞ്ഞതായി വെളിപ്പെടുത്തല്‍

ഇ വാർത്ത | evartha
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കാളിയെ കണ്ടെത്തിക്കൊടുക്കാമെന്ന് ട്രംപ് പറഞ്ഞതായി വെളിപ്പെടുത്തല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കാളിയെ കണ്ടെത്തിക്കൊടുക്കാന്‍ തനിക്കു സാധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് ഫലിത രൂപേണ പറഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍. പൊളിറ്റിക്കോ മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍ ഉള്ളത്.

വിദേശരാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടയ്ക്കും അതിനു മുമ്പും ട്രംപിന് സംഭവിച്ചിട്ടുള്ള അബദ്ധങ്ങളെ കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പൊളിറ്റിക്കോ ഇക്കാര്യം പറയുന്നത്. 2017 ജൂണില്‍ മോദി അമേരിക്ക സന്ദര്‍ശനത്തിനായി എത്തുന്നതിന് മുന്നേടിയായിട്ടായിരുന്നു ട്രംപിന്റെ തമാശ.

സുരക്ഷാ ഉദ്യോഗസ്ഥരോട് മോദി ഭാര്യക്കൊപ്പമാണോ വരുന്നത് എന്ന് ട്രംപ് ചോദിച്ചു. അപ്പോള്‍ മോദിക്കൊപ്പം ഭാര്യ ഇല്ലെന്നും ചെറുപ്പത്തില്‍ വിവാഹിതനായ മോദി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭാര്യയുമായി പിരിഞ്ഞെന്നും അറിയിച്ചു. എന്നാല്‍ ഞാന്‍ അദ്ദേഹത്തിന് യോജിച്ച പങ്കാളിയെ കണ്ടെത്തി നല്‍കാമെന്ന് ട്രംപ് തമാശരൂപേണ മറുപടി നല്‍കുകയായിരുന്നു.

മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ട്രംപ് ദക്ഷിണേഷ്യയുടെ ഭൂപടം വിശദമായി പഠിച്ചിരുന്നു. ഭൂട്ടാന്റെയും നേപ്പാളിന്റെയും പേരുകള്‍ ട്രംപ് തെറ്റായാണ് ഉച്ചരിച്ചത്. ഭൂട്ടാന്‍ എന്നതിന് ബട്ടണ്‍ എന്നാണത്രെ ട്രംപ് ഉച്ചരിച്ചത്. ഭൂട്ടാനെയും നേപ്പാളിനെയും കുറിച്ച് ട്രംപിന് ധാരണയുണ്ടായിരുന്നില്ല.

ഇരു രാജ്യങ്ങളും ഇന്ത്യയുടെ ഭാഗങ്ങളാണെന്നായിരുന്നു ട്രംപ് വിചാരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു നേതാക്കളുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ക്കിടെയിലെ പിഴവുകള്‍, ഉച്ചാരണപ്പിശകുകള്‍ തുടങ്ങിയവയും റിപ്പോര്‍ട്ടില്‍ ഉണ്ട്. എന്തായാലും ഉടന്‍തന്നെ ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ എവിടെ, എപ്പോള്‍ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2MHicit
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages