പ്രളയക്കെടുതിക്കിടെ ചില വ്യാപാരികള്‍ അമിതവില ഈടാക്കുന്നതായി പരാതി - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ഓഗസ്റ്റ് 19, ഞായറാഴ്‌ച

പ്രളയക്കെടുതിക്കിടെ ചില വ്യാപാരികള്‍ അമിതവില ഈടാക്കുന്നതായി പരാതി

കൊച്ചി: പ്രളയക്കെടുതിക്കിടെ കൊച്ചിയിലെ ചില സൂപ്പർ മാർക്കറ്റുകളിൽ കച്ചവടക്കാർ അമിതവില ഈടാക്കുന്നതായി ആരോപണം. സാധനങ്ങൾക്ക് മൂന്നിരട്ടി വരെ വില ഈടാക്കുന്നതായാണ് ആരോപണം ഉയർന്നിട്ടുള്ളത്. എറണാകുളം, കാക്കനാട് പ്രദേശങ്ങളിലെ ചില കച്ചവടക്കാരാണ് അമിത വില ഈടാക്കുന്നത്. പഞ്ചസാരയ്ക്കും അരിക്കുമാണ് കച്ചവടക്കാർ ഉയർന്ന വില ഈടാക്കുന്നത്. പഞ്ചസാര ഒരുകിലോയ്ക്ക് പത്തുരൂപ മുതൽ 12 രൂപ വരെയും കൂട്ടിയിട്ടുണ്ട്. പതിനഞ്ചുരൂപ വരെ വർധിപ്പിച്ചവരുമുണ്ട്.കാക്കനാട്ടെ ഒരു സൂപ്പർമാർക്കറ്റിൽ പഞ്ചസാര വിറ്റത് 55 രൂപയ്ക്കാണ്. അതേസമയം അരിക്കും വില കൂട്ടിയിട്ടുണ്ട്. പത്തുരൂപയാണ് ഒരു കിലോ അരിക്ക് വില കൂട്ടിയിട്ടുള്ളത്. അരിയുടെ ചില പാക്കറ്റുകളിലെ പഴയ വില തിരുത്തിയിട്ടുണ്ട്. ശനിയാഴ്ച എത്തിയ സ്റ്റോക്കാണിതെന്നാണ് വ്യാപാരികൾ അവകാശപ്പെടുന്നത്.എന്നാൽ പുതുതായി എത്തിയ സ്റ്റോക്കിന്റെ വില എങ്ങനെ തിരുത്തപ്പെട്ടു എന്ന ചോദ്യത്തിന് വ്യാപാരികൾക്ക് കൃത്യമായ ഉത്തരമില്ല കലൂരിലും മറ്റും ഇതരസംസ്ഥാനക്കാർ നടത്തുന്ന വഴിയോരവാണിഭ കേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളിൽ പച്ചക്കറിക്ക് വൻവിലയാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്.ഞായറാഴ്ച രാവിലെ കലൂരിൽ ഒരു കിലോ പച്ചമുളകിന് വഴിയോര വാണിഭക്കാർ വാങ്ങിയത് നാനൂറു രൂപയാണ്. വെണ്ടക്കയ്ക്ക് നൂറുരൂപയ്ക്ക് മുകളിൽ വില ഈടാക്കിയിട്ടുണ്ട്. തക്കാളിക്ക് 120 രൂപയും ബീൻസ്, അച്ചിങ്ങ തുടങ്ങിയവയ്ക്ക് മൂന്നിരട്ടി വിലയുമാണ് ഇവിടങ്ങളിൽ പല വഴിയോര വാണിഭക്കാരും വാങ്ങുന്നത്. എന്നാൽ വാങ്ങാൻ എത്തിയവർ ബഹളം വച്ചതോടെ പോലീസെത്തി വില കുറയ്ക്കാൻ കച്ചവടക്കാർക്ക് നിർദേശം നൽകി. ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം ഉണ്ടാകാനിടയുണ്ടെന്ന കുപ്രചരണങ്ങളും വസ്തുക്കൾക്ക് വില കൂട്ടിവിൽക്കാൻ കച്ചവടക്കാരെ പ്രേരിപ്പിക്കുന്നുണ്ട്. content highlights:Certain Vendors charging high prices during flood situation


from mathrubhumi.latestnews.rssfeed https://ift.tt/2Mz7muS
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages