തിരുവനന്തപുരം: ദേശീയ - സംസ്ഥാന പാതകളിലൂടെയുള്ള എല്ലാ ദീർഘദൂര സർവീസുകളും കെ.എസ്.ആർ.ടി.സി പുനഃസ്ഥാപിച്ചു. റോഡുകളിലെ വെള്ളക്കെട്ട് ഒഴിവായതിന് തൊട്ടുപിന്നാലെയാണിത്. എന്നാൽ, തൃശ്ശൂരിൽനിന്ന് അടക്കം പുറപ്പെട്ട ദീർഘദൂര ബസ്സുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാർ തിങ്ങിനിറഞ്ഞ അവസ്ഥയിലാണ് ബസ്സുകൾ യാത്രതിരിച്ചത്. വെള്ളപ്പൊക്കത്തെ തുടർന്ന് ദേശീയപാത വഴിയും എം.സി റോഡ് വഴിയുമുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. ഇതോടെ കെ.എസ്.ആർ.ടി.സിക്കും ദീർഘദൂര ബസ് സർവീസുകൾ നിർത്തിവെക്കേണ്ടിവന്നു. ഇടപ്പള്ളി - മണ്ണുത്തി പാതയിലെ ടോൾ പ്ലാസ അടക്കമുള്ളവ വെള്ളത്തിനടിയിലായ സാഹചര്യത്തിലാണ് ഗതാഗതം തടസപ്പെട്ടത്. ചാലക്കുടിയും ആലുവയും അടക്കമുള്ള പ്രദേശങ്ങളിൽ ദേശീയപാത വെള്ളത്തിൽ മുങ്ങിയിരുന്നു. എം.സി റോഡിൽ കാലടി, പന്തളം തുടങ്ങിയ ഭാഗങ്ങളും മുങ്ങി. വെള്ളക്കെട്ട് ഒഴിഞ്ഞതോടെ കഴിഞ്ഞ ദിവസംതന്നെ റോഡുകൾ ഗതാഗത യോഗ്യമായിരുന്നു. എന്നാൽ രക്ഷാപ്രവർത്തകരുടെ വാഹനങ്ങൾ മാത്രമാണ് ആദ്യഘട്ടത്തിൽ കടത്തിവിട്ടത്. സ്ഥിഗതികൾ മെച്ചപ്പെട്ടതോടെയാണ് വാഹന ഗതാഗതം പുനസ്ഥാപിക്കാനായത്. സംസ്ഥാനത്തെ തീവണ്ടി ഗതാഗതവും ഭാഗികമായി പുനഃസ്ഥാപിച്ചത് യാത്രക്കാർക്ക് ആശ്വാസമായി. എന്നാൽ പല തീവണ്ടികളും റദ്ദാക്കുകയോ ഭാഗികമായി റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. Read more | തീവണ്ടി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു കേരളത്തിലേക്കുള്ള എല്ലാ സർവീസുകളും പുനഃസ്ഥാപിച്ചതായി കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറിയിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2OO9Anh
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ