അൽഐൻ: പ്രളയദുരന്തം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി ഭിന്നശേഷിക്കാരനായ വിദേശ പൗരനും.അൽഐനിലെ അൽഫുവാ മാളിലെ സ്ഥിരം സന്ദർശകനായ നാസർ എന്നയാളാണ് കേരളത്തിലെ കഷ്ടപ്പെടുന്നവർക്ക് നൽകാൻ ഒരുകമ്പിളിപ്പുതപ്പുമായി എത്തിയത്. കേരളത്തിനായിമാളിലെ ജീവനക്കാർ സഹായനിധി ശേഖരിക്കുന്നുണ്ടായിരുന്നു. ഇതിലേക്കാണ് നാസറിന്റെ സംഭാവന. നാസർ പുതപ്പ് കൈമാറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.നാസറിന്റെ സന്മനസ്സിനു നന്ദി പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. കേരളത്തിന് സഹായം നൽകാൻ യു.എ.ഇ ഭരണാധികാരികൾ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.ഇതിനായി പ്രത്യേക സമിതി രൂപവത്കരിക്കാൻ യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടിരുന്നു.കേരള ജനതയുടെ പ്രയാസങ്ങൾ പരിഹരിക്കാൻ ജനങ്ങൾ മുന്നോട്ടുവരണമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനംചെയ്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2PnDwrR
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ