വേങ്ങര: നാടിനെ ഒന്നടങ്കം പിടിച്ചുലച്ച പ്രളയത്തിൽ കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുകയാണ് കേരള ജനത. ഇതിനിടെ മലപ്പുറം വേങ്ങരയിൽ നിന്നുള്ള ഒരു ദൃശ്യം ദേശീയ മാധ്യമങ്ങളുടേയടക്കം ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. മലപ്പുറം വേങ്ങര മുതലമാട് പ്രായമേറിയ സ്ത്രീകളെയടക്കം ബോട്ടിൽ കയറ്റാൻ തന്റെ മുതുക്ചവിട്ട് പടിയാക്കി നൽകിയ ജയ്സലാണ് വീഡിയോ ദൃശ്യത്തിലെ താരം. 32-കാരനായ ജയ്സൽ താനൂർ സ്വദേശിയായ മത്സ്യത്തൊഴിലാളിയാണ്. ദേശീയ ദുരന്ത നിവാരണ സേനയ്ക്കൊപ്പം വേങ്ങരയിലെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുകയാണ് ജയ്സൽ. രക്ഷാപ്രവർത്തനത്തിനിടയിൽ ബോട്ടിൽ കയറാൻ കഴിയാതിരുന്ന സ്ത്രീകൾക്കാണ് ഇയാൾ തന്റെ മുതുക് ചവിട്ട് പടിയാക്കി നൽകിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2nN2sfD
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ