തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് അവസാനമേ ഉണ്ടാകാനിടയുള്ളൂവെന്ന് സൂചന. വേണ്ടത്ര അധ്യയനദിവസങ്ങൾ കിട്ടാത്തതിനാലാണ് പരീക്ഷ മാർച്ച് അവസാനത്തേക്ക് നീട്ടാൻ ആലോചിക്കുന്നത്. മാർച്ച് അവസാനത്തോടെ ആരംഭിച്ച് ഏപ്രിൽ 10ന് തീരുന്ന രീതിയിലായിരിക്കും എസ്എസ്എൽസി പരീക്ഷ നടത്തുകയെന്നാണ് വിവരം. മഴക്കെടുതിയുടെ സാഹചര്യത്തിൽ നിരവധി അധ്യയനദിവസങ്ങൾ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷാദിവസങ്ങൾ മാർച്ച് അവസാനത്തേക്ക് മാറ്റുന്നത്. ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ ഡിപിഐയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച്ച യോഗം ചേരും. content highlights: SSLC Exam 2018,The SSLC examination may be held at the end of March
from mathrubhumi.latestnews.rssfeed https://ift.tt/2OwPK0G
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ