മലയാളത്തിന്റെ ഗസല്‍ മാന്ത്രികന്‍ ഉമ്പായി അന്തരിച്ചു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

മലയാളത്തിന്റെ ഗസല്‍ മാന്ത്രികന്‍ ഉമ്പായി അന്തരിച്ചു

ഇ വാർത്ത | evartha
മലയാളത്തിന്റെ ഗസല്‍ മാന്ത്രികന്‍ ഉമ്പായി അന്തരിച്ചു

പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വൈകിട്ട് 4.40ന് ആലുവയിലെ സ്വകാര്യാശുപത്രിയിലായിരുന്നു. കേരളത്തിലെ ഗസല്‍ ഗായകരില്‍ പ്രമുഖനാണ് പി.എ. ഇബ്രാഹിം എന്ന ഉമ്പായി.

നിരവധി ഗസല്‍ ആല്‍ബങ്ങളില്‍ പാടിയിട്ടുള്ള ഉമ്പായി സംഗീത സംവിധായകന്‍ എം. ജയചന്ദ്രനുമായി ചേര്‍ന്ന് നോവല്‍ എന്ന സിനിമയ്ക്ക് സംഗീതവും നല്‍കിയിട്ടുണ്ട്. ഒഎന്‍വി കുറുപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് ഉമ്പായി ശബ്ദാവിഷ്‌കാരം നല്‍കിയ ആല്‍ബം ‘പാടുക സൈഗാള്‍ പാടുക’ ഇന്നും ശ്രോതാക്കളുടെ ഹിറ്റ് ലിസ്റ്റില്‍ മുന്നിലാണ്.

12ല്‍ അധികം ഗസല്‍ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. പഴയ നിരവധി ചലച്ചിത്ര ഗാനങ്ങള്‍ക്കും ഉമ്പായി തന്റേതായ ഗസല്‍ ആലാപന ശൈലിയിലൂടെ പുതിയ ആവിഷ്‌കാരം നല്‍കിയിട്ടുണ്ട്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2ArlDEZ
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages