ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

ആലുവ: പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി (68) അന്തരിച്ചു. ബുധനാഴ്ച വൈകുന്നേരം 4.45ഓടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരളിനെ ബാധിച്ചഅർബുദത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു.പി.എ ഇബ്രാഹിം എന്നായിരുന്നു യഥാർഥ പേര്. കവി സച്ചിദാനന്ദൻ, ഒഎൻവി കുറുപ്പ് തുടങ്ങിയവരുടെ കവിതകൾക്കും ഗാനങ്ങൾക്കും സംഗീതം നൽകി ഉമ്പായി ആലപിച്ച ഗാനങ്ങൾ മലയാളികൾ നെഞ്ചേറ്റിയവയായിരുന്നു. 12ൽ അധികം ഗസൽ ആൽബങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഒരു ചലച്ചിത്രത്തിനും അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.പഴയ നിരവധി ചലച്ചിത്ര ഗാനങ്ങൾക്കും ഉമ്പായി തന്റേതായ ഗസൽ ആലാപന ശൈലിയിലൂടെ പുതിയ ആവിഷ്കാരം നൽകിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2n0UXBe
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages