സുരക്ഷാ ഭീഷണി: എ.ടി.എമ്മുകളില്‍ വൈകീട്ട് ആറ് മണിക്ക് ശേഷം പണം നിറയ്ക്കില്ല - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

സുരക്ഷാ ഭീഷണി: എ.ടി.എമ്മുകളില്‍ വൈകീട്ട് ആറ് മണിക്ക് ശേഷം പണം നിറയ്ക്കില്ല

ഇ വാർത്ത | evartha
സുരക്ഷാ ഭീഷണി: എ.ടി.എമ്മുകളില്‍ വൈകീട്ട് ആറ് മണിക്ക് ശേഷം പണം നിറയ്ക്കില്ല


തിരുവനന്തപുരം: എ.ടി.എമ്മുകളുമായി ബന്ധപ്പെട്ട മോഷണശ്രമങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ആറ് മണിക്ക് ശേഷം എടിഎമ്മുകളില്‍ പണം നിറയ്‌ക്കേണ്ടെന്ന് തീരുമാനം. ഗ്രാമപ്രദേശങ്ങളില്‍ ആറ് മണി വരെയും നഗരങ്ങളില്‍ രാത്രി ഒമ്പത് മണി വരെയും മാത്രമേ എടിഎമ്മുകളില്‍ നിറയ്ക്കുകയുള്ളു. നക്‌സല്‍ ഭീഷണി ഉള്ള സ്ഥലങ്ങളില്‍ ഇത് വൈകീട്ട് നാല് മണിവരെയാണ് അനുവദിച്ചിരിക്കുന്നത്.

അടുത്ത വര്‍ഷം ഫെബ്രുവരി ആദ്യ ആഴ്ചയ്ക്ക് മുന്നോടിയായി നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്കും മറ്റ് ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്താകമാനം 8000ത്തിലേറെ സ്വകാര്യ വാഹനങ്ങള്‍ എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നുണ്ട്. 15000 കോടിയിലധികം രൂപയാണ് നോണ്‍ ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങള്‍ പ്രതിദിനം കൈകാര്യം ചെയ്യുന്നത്.

ചില ധനകാര്യ സ്ഥാപനങ്ങള്‍ രാത്രി വൈകിയും പണം എടിഎമ്മുകളില്‍ നിറയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു.സദാസമയവും ആയുധധാരിയായ ഒരാള്‍ വാഹനത്തില്‍ ഉണ്ടായിരിക്കണമെന്നാണ് എജന്‍സികള്‍ക്ക് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഈ ജോലിക്ക് വിരമിച്ച പട്ടാളക്കാരുടെ സേവനം ഉപയോഗപ്പെടുത്താം. എന്നാല്‍ പണവുമായി പോകുന്ന വാഹനത്തിലുളള എല്ലാ ജീവനക്കാരും പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയവരാകണം എന്നും നിര്‍ദ്ദേശം ഉണ്ട്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2w0IOBg
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages