മുണ്ടാറിൽ വള്ളം മറിഞ്ഞു മരിച്ച സജിയുടെയും ബിപിന്റെയും കുടുംബങ്ങൾക്ക്‌ മാതൃഭൂമിയുടെ സഹായം - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

മുണ്ടാറിൽ വള്ളം മറിഞ്ഞു മരിച്ച സജിയുടെയും ബിപിന്റെയും കുടുംബങ്ങൾക്ക്‌ മാതൃഭൂമിയുടെ സഹായം

കോട്ടയം: മഴവെള്ളക്കെടുതി റിപ്പോർട്ടുചെയ്തു മടങ്ങുമ്പോൾ കല്ലറ മുണ്ടാറിൽ വള്ളം മറിഞ്ഞു മരിച്ച 'മാതൃഭൂമി ന്യൂസ്' അംഗങ്ങളുടെ കുടുംബങ്ങൾക്ക് മാതൃഭൂമിയുടെ ധനസഹായം കൈമാറി. പ്രാദേശികലേഖകൻ കോട്ടയം കടുത്തുരുത്തി മാന്നാർ പട്ടശേരിൽ സജിയുടെയും തിരുവല്ല ബ്യൂറോ െെഡ്രവർ ഇരവിപേരൂർ കോഴിമല കൊച്ചിറാമുറിയിൽ ബിപിൻ ബാബുവിന്റെയും കുടുംബങ്ങൾക്ക് മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ്കുമാർ ധനസഹായം കൈമാറി. സജിയുടെ വീട്ടിലെത്തി പത്തുലക്ഷം രൂപയുടെ ചെക്ക് ഭാര്യ സുനിതയ്ക്കു കൈമാറി. സജിയുടെ രണ്ടു പെൺകുട്ടികളുടെയും പഠനച്ചെലവ് മാതൃഭൂമി വഹിക്കുമെന്നും അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചു. ബിപിന്റെ വീട്ടിലെത്തി അച്ഛൻ കെ.ജെ.ബാബുവിനു തുക കൈമാറി. കഴിഞ്ഞ 23-ന് കല്ലറ പഞ്ചായത്ത് പാറേൽ കോളനിയിലെ മഴക്കെടുതി റിപ്പോർട്ടുചെയ്തു മടങ്ങുന്നതിനിടെയാണ് മാതൃഭൂമി ന്യൂസ്സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടമുണ്ടായത്. മാതൃഭൂമി ചീഫ് പബ്ലിക് റിലേഷൻസ് മാനേജർ കെ.ആർ.പ്രമോദ്, കോട്ടയം യൂണിറ്റ് മാനേജർ ടി.സുരേഷ്, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ, ജനപ്രതിനിധികളായ മാത്യു ജി. മുരിക്കൻ, നോബി മുണ്ടയ്ക്കൽ, ബിജു രാജഗിരി, ജിൻസി എലിസബത്ത്, ബി.രത്നകുമാരി, സാലി സിറിയക്, സൈനമ്മ ഷാജു, സ്റ്റീഫൻ പാറാവേലി തുടങ്ങിയവർ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2LIGuIY
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages