നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിൽനിന്നു തിരിച്ച ആദ്യ തീർഥാടക സംഘം പുണ്യഭൂമിയിലെത്തി. രണ്ട്്് വിമാനങ്ങളിലായി 820 പേരാണ് ബുധനാഴ്ച യാത്ര തിരിച്ചത്. പുലർച്ചെ 5.15-നായിരുന്നു ആദ്യ വിമാനം. സൗദി എയർലൈൻസിന്റെ എസ്.വി. 5916 നമ്പർ വിമാനം ഹജ്ജ്കാര്യ വകുപ്പ് മന്ത്രി കെ.ടി. ജലീൽ ഫ്ളാഗ് ഓഫ് ചെയ്തു. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി. മുഹമ്മദ് ബഷീർ എം.പി., ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അൻവർ സാദത്ത് എം.എൽ.എ., കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, മുൻ എം.എൽ.എ. എ.എം. യൂസഫ്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ബാബു സേട്ട്, ഷെരീഫ് മണിയാട്ടുകുടി, എ.കെ. അബ്ദുൾ റഹ്‌മാൻ, പി.എ. അഹമ്മദ് കബീർ, സൗദി എയർലൈൻസ് കൊച്ചി ഇൻ ചാർജ് സിദ്ധാർഥ്, അനസ് ഹാജി, പി.ബി. സുനീർ തുടങ്ങിയവർ പങ്കെടുത്തു.410 തീർഥാടകരാണ് വിമാനത്തിലുണ്ടായിരുന്നത്; 194 പുരുഷൻമാരും 216 സ്ത്രീകളും. രണ്ടാമത്തെ വിമാനത്തിൽ 187 പുരുഷൻമാരും 223 വനിതകളും. ബുധനാഴ്ച പുലർച്ചെ 1.55-ന് വിമാനം പുറപ്പെടുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഷെഡ്യൂളിൽ മാറ്റം വരുത്തിയതായി ചൊവ്വാഴ്ച രാത്രി വിവരം ലഭിച്ചു. അതിനാൽ പുലർച്ചെ രണ്ടു മുതലാണ് ഹജ്ജ് ക്യാമ്പിൽനിന്ന് തീർത്ഥാടകരെ ബസിൽ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്. മൂന്നരയോടെ മുഴുവൻ തീർത്ഥാടകരെയും വിമാനത്താവളത്തിൽ എത്തിച്ചു. രണ്ടാമത്തെ ഹജ്ജ് വിമാനം രാത്രി ഏഴിനാണ് പുറപ്പെട്ടത്. ഓരോ വിമാനത്തിലും 410 പേർ വീതമാണ് യാത്രയായത്. വ്യാഴാഴ്ച ഒരു വിമാന സർവീസാണ് ഉള്ളത്. വൈകീട്ട് 4.25-ന് പുറപ്പെടുന്ന വിമാനത്തിൽ 410 പേർ കൂടി യാത്രയാകും. ആറാം തീയതി വരെ ദിവസവും ഓരോ വിമാനമാണ് ഉണ്ടാകുക.
from mathrubhumi.latestnews.rssfeed https://ift.tt/2O66efp
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ