ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീകൾക്കുള്ള പ്രവേശനവിലക്കിനെതിരായ ഹർജിയിൽ വിധിപറയുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. ശബരിമല വിഷയത്തിൽ മൗലികാവകാശത്തിനൊപ്പം വിശ്വാസത്തിന്റെ ഭരണഘടനാവകാശവും പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരു ഭാഗത്തോടും തങ്ങളുടെ വാദങ്ങൾ രേഖാമൂലം ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനമാണ് ശബരിമല വിഷയത്തിൽ സ്വീകരിക്കേണ്ടതെന്ന് അമിക്കസ്ക്യൂറി രാജുരാമചന്ദ്രൻ കോടതിയെ അറിയിച്ചു. അതേസമയം, സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തുന്ന നിലവിലെ ആചാരം തുടരണമെന്ന് മറ്റൊരു അമിക്കസ് ക്യൂറിയായ രാമമൂർത്തി കോടതിയെ അറിയിച്ചു. ശബരിമല മറ്റേതൊരു ക്ഷേത്രവും പോലെതന്നെയാണെന്ന് സംസ്ഥാനസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഹിന്ദുവിശ്വാസം പിന്തുടരുന്ന ശബരിമലയിൽ വിവേചനമില്ലാതെ എല്ലാവർക്കും പ്രവേശിക്കാൻ അവസരമുണ്ടാകണം. ശബരിമല പ്രത്യേക വിഭാഗത്തിൽപ്പെട്ട ക്ഷേത്രമല്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. എട്ടു ദിവസം നീണ്ടുനിന്ന വാദമാണ് ഇന്ന് പൂർത്തിയായത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മൽഹോത്ര എന്നിവരും അംഗങ്ങളാണ്. Content Highlights:Supreme Court, reserves order on pleas, ban on entry of women at Sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2OAEnVn
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ