ശബരിമലയിലെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് അമിക്കസ്‌ക്യൂറി - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

ശബരിമലയിലെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് അമിക്കസ്‌ക്യൂറി

ന്യൂഡൽഹി:ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ നിർണായക നിലപാടുമായി അമിക്കസ്ക്യൂറി. ശബരിമലയിൽ നിലവിലുള്ള എല്ലാം നിയന്ത്രണങ്ങളും അതുപോലെ തുടരണമെന്നാണ് അമിക്കസ്ക്യൂറിയുടെ നിർദേശം. ശബരിമലയിലെ ആചാരങ്ങൾ ഭരണഘടന നൽകുന്ന തുല്യതയ്ക്കുള്ള അവകാശങ്ങളെ ഒരു രീതിയിലും ബാധിക്കുന്നതല്ല. ശബരിമലയിലെ സ്ത്രീപ്രവേശന നിയന്ത്രണം ഒരു മതവിശ്വാസത്തിന്റെ ഭാഗമാണെന്നുമാണ് അമിക്കസ്ക്യൂറി സുപ്രീംകോടതിയെ അറിയിച്ചത്. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിൽ മാറ്റമുണ്ടായത് രാഷ്ട്രീയ സമ്മർദ്ദങ്ങളെ തുടർന്നാണെന്നുംഅമിക്കസ്ക്യൂറി അഭിപ്രായപ്പെട്ടു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നിലനിൽക്കുന്ന ഹർജിയുടെ അടിസ്ഥാനത്തിലാണ് അമിക്കസ്ക്യൂറിയായ കെ. രാമമൂർത്തി തന്റെ നിലപാട് അറിയിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2LEnqM5
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages