താന്‍ സര്‍ക്കാരിന്റെ മകൾ; എല്ലാ സംരക്ഷണവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു- ഹനാ‍ൻ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

താന്‍ സര്‍ക്കാരിന്റെ മകൾ; എല്ലാ സംരക്ഷണവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു- ഹനാ‍ൻ

തിരുവനന്തപുരം: താൻ സർക്കാരിന്റെ മകളാണെന്നും ഒരു മകൾക്കാവശ്യമായ എല്ലാ സംരക്ഷണവും സർക്കാർ തനിക്ക് തരുമെന്നും ഉപജീവനത്തിനായി മീൻ വിറ്റ് വാർത്തകളിൽ നിറഞ്ഞ കോളേജ് വിദ്യാർഥിനി ഹനാൻ. സൈബർ ആക്രമണത്തിൽ നിന്ന് തന്നെ രക്ഷിച്ചതിന് നന്ദി അറിയിക്കാൻമുഖ്യമന്ത്രിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹനാൻ.ഖാദിബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജും ഹനാനോടൊപ്പമുണ്ടായിരുന്നു. ഒരു മകളെന്ന രീതിയിൽ അവളെപ്പോഴും ആഗ്രഹിക്കുക അച്ഛന്റേയും അമ്മയുടേയും സംരക്ഷണമാണ്. ആ സംരക്ഷണം എനിക്ക് സർക്കാർ തരും.ഒരാൾക്കുപോലും എന്നെ കൈവെക്കാൻ കഴിയില്ല. ഒരു വെടിയുണ്ടപോലും നെറ്റിയിൽ പതിക്കില്ല എന്ന വിശ്വാസമുണ്ടെന്നും ഹനാൻ കൂട്ടിച്ചേർത്തു. തനിക്ക് വളരെയധികം ആത്മവിശ്വാസമുണ്ട്. എല്ലാരീതിയിലുമുള്ള സംരക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നുംഹനാൻ പറഞ്ഞു. ഖാദി ബോർഡിന്റെ ഓണം-ബക്രീദ് ഖാദിമേളയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രമാണിച്ച് കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന ഖാദി ഫാഷൻ ഷോയിൽ പങ്കെടുക്കാനാണ് ഹനാൻ തിരുവനന്തപുരത്തെത്തിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2NYAHM8
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages