തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്തിന് സമീപം ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങൾ വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മുണ്ടൻകുടി കാനാട്ട് കൃഷ്ണൻ (51), ഭാര്യ സുശീല (50), മകൾ ആശാകൃഷ്ണൻ (21), മകൻ അർജുൻ (17) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്ത്. വീടിന് സമീപമുള്ള തൊഴുത്തിനോട് ചേർന്ന ഒരു കുഴിയിൽ നിന്നാണ് തൊടുപുഴ തഹസീൽദാറുടെ മേൽനോട്ടത്തിൽ മൃതദേഹങ്ങൾകണ്ടെടുത്തത്. കഴിഞ്ഞ ഞായറാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. വീട്ടിൽ ആളനക്കം ഇല്ലാത്തതിനെ തുടർന്ന് ഇന്ന് രാവിലെ അയൽവാസികൾ നടത്തിയ തിരിച്ചിലിൽ വീടിന്റെ ഭിത്തിയിലും തറയിലുമായി രക്തക്കറ കണ്ടെത്തിയിരുന്നു. വീടിന് സമീപത്ത് അസ്വാഭാവികമായി കുഴികണ്ടതോടെ അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഉന്നതപോലീസ് ഉദ്യോഗസ്ഥരും തൊടുപുഴ തഹസീൽദാരും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കൃഷ്ണൻ ആഭിജാരക്രിയകളും പൂജകളും മറ്റും വീട്ടിൽ വെച്ച് നടത്താറുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2LK383S
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ