ഭാര്യയെ തീകൊളുത്തി ഭര്‍ത്താവ് കഴുത്തറുത്ത് ജീവനൊടുക്കി; വസ്ത്രം വലിച്ചെറിഞ്ഞ് ഭാര്യ രക്ഷപ്പെട്ടു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

ഭാര്യയെ തീകൊളുത്തി ഭര്‍ത്താവ് കഴുത്തറുത്ത് ജീവനൊടുക്കി; വസ്ത്രം വലിച്ചെറിഞ്ഞ് ഭാര്യ രക്ഷപ്പെട്ടു

കിടങ്ങൂർ: ഭാര്യയുടെ ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ഭർത്താവ് ഇലക്ട്രിക് ബ്ലേഡുപയോഗിച്ച് കഴുത്തറുത്ത് ആത്മഹത്യചെയ്തു. തീപടർന്ന വസ്ത്രം വലിച്ചെറിഞ്ഞ ഭാര്യ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. കുമ്മണ്ണൂർ മന്ദിരം ആറ്റുകടവിന് സമീപം പുന്നവേലിപാതയിൽ മോഹനൻ (54) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.30-നായിരുന്നു സംഭവം. ജോലി കഴിഞ്ഞെത്തിയ ഭാര്യ രാധയുടെ ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം മോഹനൻ വീടിനോട് ചേർന്ന പണിശാലയിലെത്തി കഴുത്തറുക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ അയൽക്കാർ പാലാ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോഹനൻ മരപ്പണിക്കാരനായിരുന്നു. കുടുംബകലഹമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. മക്കൾ: അരുൺ, അമൽ. കിടങ്ങൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. Content Highlights:husband commits suicide after attacking his wife


from mathrubhumi.latestnews.rssfeed https://ift.tt/2vpRujE
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages