ഫ്രിഡ്ജിലും സ്യൂട്ട്കേസിലും അലമാരയിലും സൂക്ഷിച്ച നിലയിൽ അഞ്ചംഗ കുടുംബത്തിന്റെ മൃതദേഹങ്ങൾ കണ്ടെത്തി - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

ഫ്രിഡ്ജിലും സ്യൂട്ട്കേസിലും അലമാരയിലും സൂക്ഷിച്ച നിലയിൽ അഞ്ചംഗ കുടുംബത്തിന്റെ മൃതദേഹങ്ങൾ കണ്ടെത്തി

ഇ വാർത്ത | evartha
ഫ്രിഡ്ജിലും സ്യൂട്ട്കേസിലും അലമാരയിലും സൂക്ഷിച്ച നിലയിൽ അഞ്ചംഗ കുടുംബത്തിന്റെ മൃതദേഹങ്ങൾ കണ്ടെത്തി

ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അലഹബാദിലെ ദുമംഗജിലാണ് ഗൃഹനാഥനേയും ഭാര്യയേയും മൂന്നു പെണ്‍മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാനും ദിവസങ്ങളായി വീട്ടുകാരെ പുറത്തു കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ടു പൂട്ടു പൊളിച്ചു അകത്തു കയറിയ പൊലീസാണു മൃതദേഹങ്ങൾ കണ്ടെടുത്തത്. 35 കാരനായ മനോജ് കുശ്‍വയെ തൂങ്ങി മരിച്ച നിലയിലും ഭാര്യയുടെ മൃതദേഹം തൊട്ടടുത്ത മുറിയിൽ നിന്നും മൂന്നു പെൺകുട്ടികളുടെ മൃതദേഹങ്ങൾ ഫ്രിഡ്ജ്, അലമാര, സ്യൂട്ട്കേസ് എന്നിവയിൽ നിന്നും കണ്ടെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വീടിന്റെ വാതില്‍ അകത്തു നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. പൊലീസ് ഡോര്‍ തകര്‍ത്താണ് അകത്ത് കയറിയത്. ഗൃഹനാഥനായ മനോജ് കുശ്വാ ഭാര്യയെയും മക്കളെയും കൊന്ന ശേഷം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് ഉദ്യോഗസ്ഥനായ നിതിന്‍ തിവാരി പറഞ്ഞു. കുടുംബവഴക്കോ അല്ലെങ്കില്‍ ഭാര്യയെ സംശയമോ ആയിരിക്കും കൊലപാതകത്തിന് കാരണമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം സമാന സംഭവം വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയില്‍ നടന്നിരുന്നു. ഒരു കുടുംബത്തിലെ 11 പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക പ്രശ്നം മൂലം കൂട്ട ആത്മഹത്യ ചെയ്തതാണെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2nSxTFp
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages