ഇന്ത്യയ്ക്ക് തിരിച്ചടി; ദിപ കർമാക്കർ പിൻമാറി - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 22, ബുധനാഴ്‌ച

ഇന്ത്യയ്ക്ക് തിരിച്ചടി; ദിപ കർമാക്കർ പിൻമാറി

ജക്കാർത്ത: ജിംനാസ്റ്റിക്സിൽ ഇന്ത്യയ്ക്ക് തിരിച്ചടി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ദിപ കർമാക്കർ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിന്റെ ഫൈനലിൽ നിന്ന് പിൻവാങ്ങി. കാൽമുട്ടിലെ പരിക്ക് അധികരിച്ചതാണ് പിൻവാങ്ങലിന് കാരണം. ദിപയുടെ കാൽമുട്ടിലെ പരിക്ക് വീണ്ടും ഗുരുതരമായിരിക്കുകയാണ്. ഈ പരിക്കും വച്ച് ഇറങ്ങിയാൽ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ അവർക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് ടീമിനത്തിൽ അവർ പങ്കെടുക്കുന്നില്ല. എന്നാൽ, ബീം ഫൈനലിൽ അവർ തീർച്ചയായും പങ്കെടുക്കും-ദിപയുടെ പരിശീലകൻ ബിശ്വേശ്വർ നന്തി പറഞ്ഞു. പോഡിയം പ്രാക്ടിസിനിടയ്ക്കാണ് തനിക്ക് പരിക്കേറ്റതെന്ന് ദിപ പറഞ്ഞു. ഇതിലെ നഷ്ടം ബാലൻസിങ്ങിൽ തീർക്കാനുള്ള ഒരുക്കത്തിലാണ് താനെന്നും ദിപ പറഞ്ഞു. റിയോ ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ചവച്ച ദിപ പിന്നീട് കാൽമുട്ടിലെ പരിക്കിനെ തുടർന്ന് ഏറെക്കാലം മത്സരരംഗത്തു നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇയ്യിടെ തുർക്കിയിൽ നടന്ന ലോക ചാലഞ്ച് കപ്പിലാണ് ഒടുവിൽ മത്സരിച്ചത്. അതിൽ വോൾട്ടിൽ സ്വർണം നേടുകയും ചെയ്തു. മുംബൈയിൽ വച്ച് ശസ്ത്രക്രിയക്കു വിധേയയായശേഷം ദിപ മാറ്റുരയ്ക്കുന്ന ആദ്യ ചാമ്പ്യൻഷിപ്പാണ് ഏഷ്യൻ ഗെയിംസ്. എന്നാൽ, പരിക്ക് പൂർണമായി ഭേദമായിട്ടില്ല എന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ പിൻവാങ്ങൽ.


from mathrubhumi.latestnews.rssfeed https://ift.tt/2w3cPjN
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages