ഇ വാർത്ത | evartha
താഴെ പുഴ; കയറില്‍ തൂങ്ങി അതിസാഹസികമായി പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തി: വീഡിയോ
കേരളത്തെ പോലെ പ്രളയക്കെടുതി അനുഭവിക്കുകയാണ് കര്‍ണാടകയും കുടകും. കുടകില്‍ പിഞ്ചുകുഞ്ഞിനെ രക്ഷിക്കുന്ന എന്‍.ഡി.ആര്‍.എഫ് രക്ഷാപ്രവര്‍ത്തകന്റെ വിഡിയോ വൈറലാകുകയാണ്. പുഴ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയപ്പോള്‍ അക്കരെ കുടുങ്ങിയ കുടുംബത്തില്‍ രണ്ട് വയസ്സുള്ള കുഞ്ഞും ഉണ്ടായിരുന്നു.
പുഴയുടെ അക്കരെ നിന്ന് കയറില്‍ തൂങ്ങി അതിസാഹസികമായാണ് രക്ഷാപ്രവര്‍ത്തകന്‍ കുഞ്ഞിനെ രക്ഷിച്ചത്. കയറില്‍ സ്വയം ബന്ധിച്ചാണ് ഇയാള്‍ കുഞ്ഞിനെയും കൊണ്ട് ഇക്കരെ വന്നത്. കുടകില്‍ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും വന്‍ നാശനഷ്ടമാണ്
ഉണ്ടായിരിക്കുന്നത്. ഇതുവരെ 15,000 കോടിയുടെ നഷ്ടമുണ്ടായതാണ് കണക്കാക്കപ്പെടുന്നത്. മരിച്ചവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2BF2L69
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ