റണ്‍വേയിലെ വെളളക്കെട്ട് ഒഴിവായി;നെടുമ്പാശേരിയില്‍ നിന്ന് ഞായറാഴ്ച മുതല്‍ വീണ്ടും വിമാനം പറക്കും. - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

റണ്‍വേയിലെ വെളളക്കെട്ട് ഒഴിവായി;നെടുമ്പാശേരിയില്‍ നിന്ന് ഞായറാഴ്ച മുതല്‍ വീണ്ടും വിമാനം പറക്കും.

ഇ വാർത്ത | evartha
റണ്‍വേയിലെ വെളളക്കെട്ട് ഒഴിവായി;നെടുമ്പാശേരിയില്‍ നിന്ന് ഞായറാഴ്ച മുതല്‍ വീണ്ടും വിമാനം പറക്കും.

കൊച്ചി: കനത്തമഴയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച നെടുമ്പാശേരി വിമാനത്താവളം 26ന് തന്നെ തുറക്കാന്‍ ശ്രമം. റണ്‍വേയില്‍ ഉള്‍പ്പെടെ വെളളക്കെട്ട് ഒഴിവായി. ടാക്‌സിവേയിലും പാര്‍ക്കിങ് വേയിലും ഉള്‍പ്പെടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റണ്‍വേയില്‍ കേടുപാടുകള്‍ സംഭവിച്ച 800 ലൈറ്റുകള്‍ മാറ്റുന്നതിനുളള നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. കനത്തമഴയൊടൊപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ട് കൂടി തുറന്നുവിട്ടതോടെ, വിമാനത്താവളത്തിന് സമീപത്തെ ചെങ്ങല്‍തോട് കരവിഞ്ഞു ഒഴുകുകയായിരുന്നു. വിമാനത്താവളത്തിന് ആവശ്യമായ വൈദ്യൂതി ഉല്‍പ്പാദിപ്പിക്കാന്‍ സ്ഥാപിച്ച സോളാര്‍ പാനലുകളുടെ മുകള്‍ ഭാഗം വരെ വെളളം ഒഴുകി എത്തി. ഈ വെളളം ഒഴുക്കികളയാന്‍ രണ്ടരകിലോമീറ്ററോളം ദൂരത്തിലുളള പുറം മതില്‍ തകര്‍ത്തിരുന്നു.ഇതിന്റെ നിര്‍മ്മാണവും പെട്ടെന്ന് പൂര്‍ത്തിയാക്കും.

നേവല്‍ ബേസ് വിമാനത്താവളത്തില്‍ നിന്ന് ചെറുവിമാനങ്ങള്‍ ഇന്നലെ മുതല്‍ സര്‍വീസ് ആരംഭിച്ചെങ്കിലും ഇത് യാത്രാബുദ്ധിമുട്ട് പരിഹരിയ്ക്കാന്‍ പര്യാപ്തമല്ല.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2OQnBkI
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages