കൊല്‍ക്കത്തയിലേക്ക് പോകും; വേണമെങ്കില്‍ അറസ്റ്റ് ചെയ്തുകൊള്ളട്ടെ - അമിത് ഷാ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

കൊല്‍ക്കത്തയിലേക്ക് പോകും; വേണമെങ്കില്‍ അറസ്റ്റ് ചെയ്തുകൊള്ളട്ടെ - അമിത് ഷാ

ന്യൂഡൽഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും തമ്മിലുള്ള വാക്പോര് തുടരുന്നു. കൊൽക്കത്തയിൽ അമിത് ഷാ നടത്താൻ നിശ്ചയിച്ചിട്ടുള്ള റാലിക്ക് അനുമതി നിഷേധിച്ചുവെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നതിന് പിന്നാലെ പോലീസ് തന്നെ അറസ്റ്റ് ചെയ്തുകൊള്ളട്ടെയെന്ന് അമിത് ഷാ പ്രതികരിച്ചു. കൊൽക്കത്തയിലേക്ക് പോവുകതന്നെ ചെയ്യുമെന്നും സംസ്ഥാന സർക്കാരിന്റെ അനുമതി പ്രശ്നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമിത് ഷായുടെ പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ റാലിക്ക് അനുമതി നൽകിക്കഴിഞ്ഞുവെന്ന് കൊൽക്കത്ത പോലീസ് വ്യക്തമാക്കി. ഓഗസ്റ്റ് 11 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള റാലിക്ക് അനുമതി നിഷേധിച്ചതായ അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അനുമതി തേടിയതിന്റെ അടിസ്ഥാനത്തിൽ റാലിക്ക് നേരത്തെതന്നെ അനുമതി നൽകിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ബി.ജെ.പി ഓഗസ്റ്റ് മൂന്നിനും 11 നും നടത്താനിരിക്കുന്ന റാലികൾക്ക് നേരത്തെതന്നെ അനുമതി നൽകിക്കഴിഞ്ഞുവെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ പറഞ്ഞു. അമിത് ഷായുടെ റാലിക്ക് പോലീസിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അനുമതി നിഷേധിക്കപ്പെട്ടാൽ കോടതിയെ സമീപിക്കുമെന്നും യുവമോർച്ച നേതാവ് ദേബ്ജിത്ത് ശങ്കർ നേരത്തെ പറഞ്ഞത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടർന്നാണ് റാലി നടത്താൻ അനുമതി നൽകിക്കഴിഞ്ഞുവെന്ന സ്ഥിരീകരണവുമായി കൊൽക്കത്ത പോലീസ് രംഗത്തെത്തിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2LLsbUf
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages