ഡല്‍ഹിയില്‍ നിന്ന് ഗള്‍ഫിലേക്ക് വീണ്ടും മനുഷ്യകടത്ത്: 39 പെണ്‍കുട്ടികളെ മോചിപ്പിച്ചു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

ഡല്‍ഹിയില്‍ നിന്ന് ഗള്‍ഫിലേക്ക് വീണ്ടും മനുഷ്യകടത്ത്: 39 പെണ്‍കുട്ടികളെ മോചിപ്പിച്ചു

ഡൽഹി: ഡൽഹിയിലെ പഹർഗഞ്ചിൽ നിന്ന്39 നേപ്പാളി പെൺകുട്ടികളെഡൽഹി വനീതാ കമ്മീഷനും സിറ്റി പോലീസും നടത്തിയ സംയുക്ത ശ്രമത്തിനിടെ മോചിപ്പിച്ചു. മനുഷ്യകടത്ത് സംഘം പഹർഗഞ്ചിലെ ഹൃദയ് ഹോട്ടലിൽ പാർപ്പിച്ചിരുന്ന ഇവരെ ബുധനാഴ്ച്ചയാണ് മോചിപ്പിച്ചത്. പുലർച്ചെ ഒരു മണിക്ക് ആരംഭിച്ച രക്ഷാദൗത്യം അവസാനിച്ചപ്പോൾആറുമണിയായെന്ന് ഡൽഹി വനിതാ കമ്മീഷൻ വ്യക്തമാക്കി. ഹോട്ടലിൽ മുഴുവനും നോപ്പാളി പെൺകുട്ടികളെയാണ് അനധികൃതമായി പാർപ്പിച്ചിരുന്നതെന്നുംഗൾഫ് രാജ്യങ്ങളിലേക്ക് കടത്താനായിരുന്നു ലക്ഷ്യമെന്നുംസംഭവത്തിനു പിന്നിൽ വലിയൊരു റാക്കറ്റ് പ്രവർത്തിക്കുന്നതായും രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ ഡൽഹി വനിതാകമ്മീഷൻ പ്രതിനിധി സ്വാധി മലിവാൾ വ്യക്തമാക്കി. DCW received tip off and rescued 39 Nepali girls from Hotel Hriday Inn, Paharganj. Raid lasted the entire night and assistance was provided by Delhi Police. Entire hotel had only trafficked Nepali girls who were being sent to Gulf countries. Huge trafficking racket busted! https://t.co/nkdfNd0oKn — Swati Maliwal (@SwatiJaiHind) 1 August 2018 കഴിഞ്ഞ ജൂലൈ 25 ന് ശേഷം ഡൽഹി വനിതാ കമ്മീഷനും പോലീസും ചേർന്നു നടത്തുന്ന മൂന്നാമത്തെ രക്ഷാദൗത്യമാണിത്. ജൂലൈ 25 ന് ഡൽഹിയിലെ മൂനീർക്കയിൽ നിന്ന്16 പെൺകുട്ടികളെ മോചിപ്പിച്ചിരുന്നു. നേപ്പാളിൽ നിന്ന്ഗൾഫ് രാജ്യങ്ങളിലേക്ക് പോകുകയായിരുന്നു ഇവർ. ജൂലൈ 30 ന് ഡൽഹിയിൽ നിന്നും വരാണാസിയിൽ നിന്നുമായി അന്താരാഷ്ട്ര സെക്സ് റാക്കറ്റിന്റെ പിടിയിൽ അകപ്പെട്ട 18 സ്ത്രീകളെ മോചിപ്പിച്ചിരുന്നു. ഇതിൽ 16 പേരും നേപ്പാളിൽ നിന്നുള്ളവരായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2vu7D7y
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages