ഇ വാർത്ത | evartha
വിമാനയാത്രയ്ക്കിടെ ശ്വാസ തടസം; നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ട നാല് മാസം പ്രായമുള്ള ശിശു ഹൈദരാബാദില്‍ മരിച്ചു. കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ ഇറക്കിയിരുന്നു.
രക്ഷിതാക്കളോടൊപ്പം ബംഗളൂരുവില്‍ നിന്ന് പട്‌നയിലേക്കുള്ള യാത്രയിലായിരുന്നു കുട്ടി. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ മെഡിക്കല്‍ സംഘത്തെ സന്നദ്ധമാക്കി നിര്‍ത്തിയിരുന്നു. കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2mZCPYz
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ