ആദ്യ മെഡല്‍ ഷൂട്ടിങ്ങില്‍; അപൂര്‍വിക്കും രവി കുമാറിനും വെങ്കലം - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ഓഗസ്റ്റ് 19, ഞായറാഴ്‌ച

ആദ്യ മെഡല്‍ ഷൂട്ടിങ്ങില്‍; അപൂര്‍വിക്കും രവി കുമാറിനും വെങ്കലം

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യക്ക് ആദ്യ മെഡൽ. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീമിനത്തിൽ അപൂർവി ചേന്ദേലയും രവി കുമാറുമടങ്ങുന്ന ടീം വെങ്കലം നേടി. ഫൈനലിൽ ആദ്യ സ്റ്റേജ് കഴിഞ്ഞപ്പോൾ ഇന്ത്യൻ ടീം രണ്ടാമതായിരുന്നെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. ഗെയിംസ് റെക്കോഡോടെ ചൈനീസ് തായ്പെയ് സ്വർണവും ചൈന വെള്ളിയും നേടി. ഫൈനലിൽ 429.1 പോയിന്റോടെയാണ് ഇന്ത്യ വെങ്കലം നേടിയത്. യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനത്ത് മത്സരം പൂർത്തിയാക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയതെങ്കിലും കലാശക്കളിയിൽ ചൈന ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയായിരുന്നു. ചൈനീസ് തായ്പെയിയും ചൈനയും പോയിന്റിൽ ഇന്ത്യയേക്കാൾ ബഹുദൂരം മുന്നിലെത്തി. ചൈനീസ് തായ്പെയിക്ക് 494.1 പോയിന്റും ചൈനയ്ക്ക് 492.5 പോയിന്റുമാണ് ലഭിച്ചത്. ഇരുവരും തമ്മിൽ അവസാന സ്റ്റേജിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നു. പക്ഷേ ചൈനീസ് തായ്പെയ് വി്ട്ടുകൊടുത്തില്ല. Content Highlights: Apurvi Chandela and Ravi Kumar win bronze for India


from mathrubhumi.latestnews.rssfeed https://ift.tt/2wicfyi
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages