ബെയ്ജിങ്: വീടിനുള്ളിൽ ചാർജ് ചെയ്തുകൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നിന്ന് വീട്ടുകാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ചൈനയിൽ നിന്നുള്ള സ്കൂട്ടർ സ്ഫോടന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ചാർജ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ സ്കൂട്ടർ പൊട്ടിത്തെറിക്കുന്നതായാണ് വീഡിയോയിലുള്ളത്. അച്ഛനും മകളും അവരുടെ നായയുമാണ് ആ സമയം വീടിനുള്ളിൽ ഉണ്ടായിരുന്നത്. സ്കൂട്ടർ പൊട്ടിത്തെറിക്കുന്നതിന് തൊട്ടുമുമ്പ് അതിൽ നിന്ന് പുക ഉയർന്നത് ശ്രദ്ധയിൽ പെട്ടതാണ് വീട്ടുകാർക്ക് രക്ഷയായത്. അത് കണ്ട് ഇവർ പുറത്തേക്ക് ഓടുകയായിരുന്നു. സെക്കന്റിനുള്ളിൽ തന്നെ മുറിയാകെ നിറഞ്ഞ് പുക പടരുന്നതും കാണാം. കഴിഞ്ഞ ദിവസമാണ് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങിയത്. സംഭവം എവിടെയാണ് നടന്നതെന്ന് കൃത്യമായ വിവരങ്ങളില്ല. സ്ഫോടനത്തിൽ ആർക്കും പരിക്കില്ലെന്ന് തായ്വാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഏത് കമ്പനിയുടെ സ്കൂട്ടറാണ് പൊട്ടിത്തെറിച്ചതെന്ന് അറിവായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണെന്നും തായ്വാൻ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. content highlights:Electric Scooter Explodes, Familys Escape Caught On Camera
from mathrubhumi.latestnews.rssfeed https://ift.tt/2O3OKQJ
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ