ഹെട്രോ സെക്ഷ്വൽ ദമ്പതിമാർക്ക് പ്രത്യേക പരിഗണന നൽകാൻ ഗേ പങ്കാളികളെ തഴഞ്ഞ അലാസ്ക എയർലൈൻ വിവാദത്തിൽ. അടുത്തിരിക്കുകയായിരുന്ന ഗേ ദമ്പതിമാരിൽ ഓരാളോട് മാറിയിരിക്കാൻ പറഞ്ഞ് ഹെട്രോ സെക്ഷ്വൽ ദമ്പതിമാരെ അലാസ്ക വിമാനത്തിന്റെ ക്രൂമെമ്പർ ഒന്നിച്ചിരുത്തിയെന്നാണ് ആരോപണം. ലോസ് ആഞ്ചൽസിലെ പ്രശസ്തമായ ഗേ ബാറിന്റെ ഉടമ ഡേവിഡ് കൂളിയും പങ്കാളിയും ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ നിന്ന് അലാസ്ക എയർലൈൻസ് ഫ്ളൈറ്റ് 1407 ൽ തങ്ങൾക്ക് ലഭിച്ച പ്രീമിയം സീറ്റിലിരുന്നാണ് യാത്ര ചെയ്തത്. ആ ദുരനുഭവത്തെ കുറിച്ച് ഡേവിഡ് ട്വിറ്ററിൽ പങ്കുവെച്ചതിങ്ങനെ കാലിഫോർണിയയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഞങ്ങൾ. വിമാനത്തിൽ ഞങ്ങൾക്ക് ലഭിച്ച പ്രീമിയം സീറ്റിൽ ഞാനും എന്റെ പങ്കാളിയും ഇരുന്നു. പെട്ടെന്ന് വിമാന ജീവനക്കാരിലൊരാൾ വന്ന് എന്റെ പങ്കാളിയോട് പ്രീമിയം സീറ്റിൽ നിന്ന് കോച്ചിലേക്ക് മാറിയിരിക്കാൻ പറഞ്ഞു. കാരണമായി പറഞ്ഞത് ദമ്പതിമാർക്ക് ഒന്നിച്ചിരിക്കണമെന്നാണ്. ഞങ്ങളും പങ്കാളികളാണെന്ന് പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഹെട്രോ സെക്ഷ്വൽ വ്യക്തികളെ മാത്രമെ പങ്കാളികളായി അംഗീകരിക്കാനാകൂവെന്നും ഒന്നെങ്കിൽ കോച്ചിലേക്ക് മാറി ഇരിക്കുക അല്ലെങ്കിൽ വിമാനത്തിൽ നിന്നും ഇറങ്ങി പോകുക എന്നതാണ് ലഭിച്ച മറുപടി. ഇത്രയും കാലത്തെ യാത്രയ്ക്കിടെ ആദ്യമായാണ് ഇത്തരം ഒരു അനുഭവം പിന്നീട് ഇരുവരും ഡെൽറ്റാവിമാനത്തിലാണ് വീട്ടിലേക്ക് പോയത്.ഇനിയൊരിക്കലും അലാസ്ക എയർലൈൻസ് യാത്രയ്ക്കായി തിരഞ്ഞെടുക്കില്ലെന്നും തങ്ങൾ മാത്രമല്ല എൽജിബിറ്റി സുഹൃത്തുക്കളും അലാസ്ക എയർലൈൻസ് ബഹിഷ്ക്കരിക്കുന്നുവെന്നും ഡേവിഡ് പറഞ്ഞു. തന്റെ അനുഭവം ഡേവിഡ് കൂളി ട്വീറ്റ് ചെയ്തതോടെ അലാസ്ക്ക വിമാനത്തിൽനിന്ന്സമാന അനുഭവം ഉണ്ടായതായി പറഞ്ഞ് നിരവധി പേർ രംഗത്തെത്തി. .@AlaskaAir I have never been so discriminated against while traveling before. I was removed from an Alaska Airlines flight # 1407 from John F. Kennedy Airport to LAX to give preferential treatment to a straight couple. #LGBTQ #AlaskaAir #JFK #discrimination pic.twitter.com/Os9JWM4aQt — David Cooley (@DavidCooleyLA) 29 July 2018 സംഭവം വിവാദമായതോടെ അലാസ്ക വിശദീകരണവുമായെത്തി. തെറ്റായ രീതിയിൽ ഇരിപ്പിടം ക്രമീകരിച്ചതു മൂലം സംഭവിച്ചതാണെന്നും എൽജിബിറ്റിയ്ക്കും സമത്വം വേണമെന്നത് തങ്ങളുടെ മൂല്യമാണെന്നും അലാസ്ക പറയുന്നു. Content Highlight: Gay Couple Separated On Flight So Straight Couple Could Sit Together
from mathrubhumi.latestnews.rssfeed https://ift.tt/2LHbPvC
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ