ന്യൂഡൽഹി: ഗോവധം തീവ്രവാദത്തേക്കാൾ ഭീകരകുറ്റമാണെന്ന് ബിജെപി എംഎൽഎ ഗ്യാൻദേവ് അഹൂജ. രാജസ്ഥാനിലെ ആൾവാറിൽ പശുക്കടത്താരോപിച്ച് ഒരാളെതല്ലിക്കൊന്ന ആളുകളെപ്രശംസിച്ച എംഎൽഎകൊല നടത്തിയവർ രാജ്യസ്നേഹികളാണെന്നും പറഞ്ഞു.ആൾവാറിൽ നിന്നുള്ള നിയമസഭാംഗമാണ് ഗ്യാൻദേവ്. പശുവിനെ ചൊല്ലി ആൾക്കൂട്ട കൊലപാതകം നടന്ന ലാലാവണ്ടി ഗ്രാമത്തിൽതിങ്കളാഴ്ചസന്ദർശനം നടത്തവെയാണ് എംഎൽഎയുടെ വിവാദപ്രസ്താവന. തീവ്രവാദികൾ രണ്ടോ മൂന്നോ പേരെ കൊല്ലുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ ഒരു പശുവിനെ കൊല്ലുമ്പോൾ ആയിരക്കണക്കിനാളുകളുടെ മതവികാരമാണ് വ്രണപ്പെടുന്നത്. അപ്പോഴവർക്ക് രോഷമുണ്ടാവുകയും പശുവിനെ കടത്തുന്നവരും കൊല്ലുന്നവരും അതിന്റെ ഭവിഷ്യത്തനുഭവിക്കുകയും ചെയ്യും-ഗ്യാൻദേവ് പറഞ്ഞു.പോലീസ് പശുക്കടത്ത് നടത്തുന്നവർക്ക് കൂട്ടുനിൽക്കുന്നുവെന്നും ഗ്യാൻദേവ് ആരോപിച്ചു. ജൂലായ് 21 നാണ് പശുക്കടത്താരോപിച്ച് ആൾവാറിൽ ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2KeAORD
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ