ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; സി.പി.എം പ്രവര്‍ത്തകരായ രണ്ടുപേര്‍ പിടിയില്‍ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; സി.പി.എം പ്രവര്‍ത്തകരായ രണ്ടുപേര്‍ പിടിയില്‍

കൊല്ലം: പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി. അടൂർ നെല്ലിമുകൾ പ്ലാന്തോട്ടത്തിൽ പ്രശാന്ത് കുമാർ (41), കടമ്പനാട് സ്വദേശിനിയും തിരുവനന്തപുരം മലയിൻകീഴ് പ്രകാശംവീട്ടിൽ താമസവുമായ ജയസൂര്യപ്രകാശ് (34) എന്നിവരാണ് പിടിയിലാണ്. ബാല്യകാലസുഹൃത്തുക്കളായ പ്രശാന്തും ജയസൂര്യയും സി.പി.എം. പ്രവർത്തകരാണ്. കെ.ടി.ഡി.സി., നോർക്ക, സ്പോർട്സ് കൗൺസിൽ, വൈലോപ്പിള്ളി സംസ്കൃതിഭവൻ, വിഴിഞ്ഞം പോർട്ട് തുടങ്ങിയ ഇടങ്ങളിലാണ് ജോലി വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് 75 ലക്ഷത്തോളം രൂപ പലരിൽനിന്ന് തട്ടിയത്. 18 പേരെ കബളിപ്പിച്ചതായി തെളിഞ്ഞു. കെ.ടി.ഡി.സി.യാണ് ഇത്തരത്തിൽ നിയമനത്തട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരം പോലീസിലറിയിച്ചത്. സർക്കാർ സ്ഥാപനങ്ങളിൽനിന്നുള്ള ജോലിസംബന്ധമായ ഉത്തരവുകളും മറ്റും കാട്ടിയാണ് ഇവർ തട്ടിപ്പുനടത്തിയിരുന്നത്. പണം കൊടുക്കുന്നവരെ വിശ്വസിപ്പിക്കാനായി മുദ്രപ്പത്രങ്ങളിൽ അതത് വകുപ്പ് മേധാവികൾ ഒപ്പിട്ട വ്യാജ നിയമന ഉത്തരവും ഇവർ കൈമാറിയിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്ന് നിരവധിപേർ ഇത്തരത്തിൽ ചതിക്കപ്പെട്ടിട്ടുള്ളതായി പോലീസ് അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2n2GRQ0
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages