നാൻജിങ്: ഇന്ത്യൻ താരം കിദംബി ശ്രീകാന്ത് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പ്രീ ക്വാർട്ടറിൽ. സ്പാനിഷ് താരം പാബ്ലോ അബിയാനെ മൂന്നു ഗെയിം നീണ്ടു നിന്ന പോരാട്ടത്തിലാണ് ശ്രീകാന്ത് കീഴടക്കിയത്. ആറാം റാങ്കുകാരനായ ശ്രീകാന്തിന് 48-ാം റാങ്കുകാരനായ അബിയൻ കടുത്ത വെല്ലുവിളി ഉയർത്തുകയായിരുന്നു. മത്സരം 62 മിനിറ്റ് നീണ്ടുനിന്നു. സ്കോർ: 21-15, 12-21, 21-14. ആദ്യ ഗെയിം 11-9ന് മുന്നിലെത്തിയ ശ്രീകാന്ത് പിന്നീട് 18 മിനിറ്റിനുള്ളിൽ ആ ഗെയിം അവസാനിപ്പിച്ചു. എന്നാൽ രണ്ടാം ഗെയിമിൽ തിരിച്ചുവന്ന അബിയൻ 12-21ന് ശ്രീകാന്തിനെ കീഴടക്കി. ഇതോടെ മൂന്നാം ഗെയിം നിർണായകമായി. തുടക്കത്തിൽ 11-9ന് സ്പാനിഷ് താരം മുന്നിട്ടു നിന്നെങ്കിലും തിരിച്ചുവന്ന ശ്രീകാന്ത് നിർണായക ഗെയിം 21-14ന് സ്വന്തമാക്കി. പ്രീ ക്വാർട്ടറിൽ മലേഷ്യയുടെ ല്യൂ ഡാരെനാണ് ശ്രീകാന്തിന്റെ എതിരാളി. ഇസ്രായേലിന്റെ മിഷാ സിൽബെർമാനെ 21-16, 21-16ന് പരാജയപ്പെടുത്തിയാണ് ഡാരെൻ അവസാന പതിനാറിലെത്തിയത്. കഴിഞ്ഞ ലോകകപ്പിൽ ശ്രീകാന്ത് ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു. Content Highlights: World Badminton Championships Kidambi Srikanth Pre Quarter
from mathrubhumi.latestnews.rssfeed https://ift.tt/2M74Vw2
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ