അഗർത്തല: ജോലിയും മറ്റ് സാമ്പത്തിക ലാഭങ്ങളും പ്രതിക്ഷിച്ച് രാജ്യത്തെത്തുന്നവർ നുഴഞ്ഞുകയറ്റക്കാരാണെന്ന് ത്രിപുര ഗവർണർതഥാഗത റോയി. ഇവരെ അഭയാർഥികളെന്ന് വിളിക്കാൻ പാടില്ലെന്നും സ്വന്തം രാജ്യത്തെപീഡനം ഭയന്ന് മറ്റ് രാജ്യങ്ങളിൽ അഭയം പ്രാപിക്കുന്നവരാണ് അഭയാർഥികളെന്നുംതഥാഗത റോയി പറഞ്ഞു. അസം ദേശിയ പൗരത്വപട്ടിക സംബന്ധിച്ച് വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അസം അംഗത്വ പട്ടികയിൽനിന്ന്ഒഴിവാക്കിയെന്ന് വിലപിക്കുന്നവർ അഭയാർഥി എന്നതിന് ഐക്യരാഷ്ട്രസഭ നൽകിയിരിക്കുന്നനിർവചനം മനസിലാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. മറ്റ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറുന്നരെല്ലാം അഭയാർഥികളല്ല. ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തുന്ന ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധമതക്കാർ അഭയാർഥികളാണെന്നാണ് യുഎൻഎച്ച്സിആറിന്റെ നിർദേശത്തിലുള്ളത്. എന്നാൽ, ഭാരതസർക്കാർ ഇത് അംഗീകരിച്ചിട്ടില്ലെന്നും ഗവർണർ പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറുന്ന മുസ്ലീങ്ങളെ അഭയാർഥികളുടെ പട്ടികയിൽ പെടുത്താൻ സാധിക്കില്ല. അവർക്ക് മാതൃരാജ്യത്ത് പീഡനങ്ങൾ അനുഭവിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അസം പൗരത്വം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ച 3.29 കോടി ആളുകളിൽ 30 ലക്ഷം പേർക്ക് പൗരത്വം നിഷേധിച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗവർണറുടെ പ്രതികരണം.
from mathrubhumi.latestnews.rssfeed https://ift.tt/2LKUB0I
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ