ടനാങ്(വിയത്നാം): അതി സുന്ദരമായ വനം. വനത്തിനുള്ളിൽ മരങ്ങൾക്കിടയിലൂടെ രണ്ട് കൂറ്റൻ കോൺക്രീറ്റ് കൈകൾ. ഈ രണ്ട് കൈകൾ താങ്ങി നിർത്തുന്ന കൂറ്റൻ പാലം. പാലത്തിൽ നിറയെ സെൽഫിയെടുത്തും കാഴ്ച്ചകൾ കണ്ടും നടക്കുന്ന സഞ്ചാരികൾ. വിയറ്റ്നാമിലേതാണ് ഈ സുന്ദര കാഴ്ച്ച. ജൂണിൽ സഞ്ചാരികൾക്കായി തുറന്നു നൽകിയ ഈ അത്ഭുത പാലം ഇന്ന് ലോകത്തിന്റെയാകെ ശ്രദ്ധാ കേന്ദ്രമാവുകയാണ്. ഈ പാലത്തിൽ നിന്നുള്ള സഞ്ചാരികളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. കാടിന് നടുവിൽ ദൈവത്തിന്റെ കൈകളിലെ പാലം എന്ന വിശേഷണമാണ് പലരും ഈ പാലത്തിന് നൽകുന്നത്.സഞ്ചാരികളിൽ നിന്ന് ലഭിക്കുന്ന ഈ അത്ഭുത പ്രതികരണത്തിൽ പാലത്തിന്റെ നിർമ്മാതാക്കളും ഞെട്ടിയിരിക്കുകയാണ്. തങ്ങളുടെ നിർമിതി ലോകം മുഴുവൻ സ്വീകരിക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് പാലത്തിന്റെ നിർമാതാക്കളായ ടി.എ ലാൻഡ്സകെയ്പ്പ് ആർക്കിടെക്ച്ച്വർസ്ഥാപകൻ വു വിയറ്റ് ആൻ എ.എഫ്.പിയോട് പറഞ്ഞു. 1919ൽ ഫ്രെഞ്ചുകാർ നിർമ്മിച്ച ഈ ഹിൽസ്റ്റേഷനിൽ 150 മീറ്റർ നീളത്തിലാണ് സുവർണ പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന് പുറമെ കേബിൾ കാറുകൾ, കോട്ട, പള്ളി, മെഴുക് മ്യൂസിയം എന്നിവയും ഈ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. വിയറ്റ്നാമീസ് ഭാഷയിൽ കോ വാങ് എന്നാണ് സുവർണ പാലം അറിയപ്പെടുന്നത്. ടനാങ് നഗരം മുഴുവനായും ഈ പാലത്തിൽ നിന്ന് കാണാമെന്നതാണ് പാലത്തിലെ മറ്റൊരു ആകർഷണം. ലോകത്തിൽ പല സ്ഥലങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇത്ര മനോഹരമായ ഒരു പാലം ഇതുവരെ കണ്ടിട്ടില്ലെന്നാണ് സഞ്ചാരികളിൽ ചിലർ അഭിപ്രായപ്പെടുന്നത്. തെക്കുകിഴക്കൻ ഏഷ്യയിലെ വിനോദസഞ്ചാര ഭൂപടത്തിൽ നിർണായക ശക്തിയാവാൻ വിപുലമായ പദ്ധതികളാണ് വിയറ്റ്നാമിൽ ഉടനീളം സർക്കാർ നടപ്പിലാക്കി വരുന്നത്. കഴിഞ്ഞ വർഷം മാത്രം 13 മില്യൺ വിദേശ സഞ്ചാരികളാണ് വിയത്നാമിലെത്തിയത്. സുവർണ പാലത്തിന് പുറമെ ഇതേ മാതൃകയിൽ വെള്ളി പാലവും വിയറ്റ്നാമിൽ ഒരുങ്ങുന്നുണ്ട്. This pedestrian bridge in Vietnam was opened to the public in June. Known as the Golden Bridge, it stands 1,400m above sea level above the Ba Na hills and is a work of art. pic.twitter.com/8dGRXSVWvu — Thats Earth (@ThatsEarth) August 1, 2018 content highlights:Concrete Hands Of The Gods Hold Vietnams Golden Bridge. Pics Are Viral
from mathrubhumi.latestnews.rssfeed https://ift.tt/2LUCYuv
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ