പ്രണയിച്ചു വിവാഹം ചെയ്തതിന്‌ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ചു, മൂത്രം കുടിപ്പിച്ചു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

പ്രണയിച്ചു വിവാഹം ചെയ്തതിന്‌ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ചു, മൂത്രം കുടിപ്പിച്ചു

ഭോപ്പാൽ: മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം ചെയ്തതിന് യുവദമ്പതികളെ ക്രൂരമായി മർദ്ദനം.പെൺകുട്ടിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും തലമുടി മുറിച്ചുകളയുകയും ചെയ്തു. മധ്യപ്രദേശിലെ അലിരാജ്പൂരിലാണ് നാട്ടുകൂട്ടത്തിന്റെ നിർദേശപ്രകാരം യുവദമ്പതികളെ ക്രൂരമർദ്ദനത്തിനിരയാക്കിയത്.ഇരുവരെയും തട്ടിക്കൊണ്ടുപോയ ശേഷം തോക്കിൻമുനയിൽ നിർത്തിയായിരുന്നു മർദ്ദനം. കുടുംബത്തിന്റെ അഭിമാനം തകർത്തെന്നാരോപിച്ചാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ നേതൃത്വത്തിൽ ദമ്പതികളെ മർദ്ദിച്ചത്. മേയ് മാസത്തിലായിരുന്നുഇവരുടെ വിവാഹം. വിവാഹശേഷം പ്രശ്നങ്ങൾ പരിഹരിക്കാൻ യുവാവ് പെൺകുട്ടിയുടെ വീട്ടുകാർക്ക് 70000 രൂപയും രണ്ട് ആടുകളെയും നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരും ഗുജറാത്തിലേക്ക് പോയി. കഴിഞ്ഞയാഴ്ച്ചയാണ് ഗുജറാത്തിൽ നിന്ന് തിരിച്ചെത്തി ഇരുവരുംയുവാവിന്റെ ബന്ധുവിന്റെ വീട്ടിൽതാമസം തുടങ്ങിയത്. വിവരമറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ ബന്ധുക്കളുടെ സഹായത്തോടെ കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെ ദമ്പതികളെ തട്ടിക്കൊണ്ടുപോയതിനുശേഷമായിരുന്നു മർദ്ദനം. യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച സംഘം ഇരുവരെയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. ബന്ധുക്കളായ സ്ത്രീകളാണ് പെൺകുട്ടിയുടെ വസ്ത്രം വലിച്ചുകീറിയതും തലമുടി മുറിച്ചതും. മർദ്ദനം കണ്ടുനിന്ന ചിലർ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ പിതാവിനും ബന്ധുക്കളായ അഞ്ച് പേർക്കുമെതിരെ ദമ്പതികൾ പരാതി നല്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ട് പേരെ അറസ്ററ് ചെയ്തതായും പോലീസ് അറിയിച്ചു. content highlights:Couple Forced To Drink Urine For Marrying Against Parents Wishes, Couples harassed


from mathrubhumi.latestnews.rssfeed https://ift.tt/2vxP9mX
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages