അധികം ഫിറ്റാവേണ്ട; ഓപ്പറേഷന്‍ ഭായിയുമായി എക്സൈസ് രംഗത്തുണ്ട് - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

അധികം ഫിറ്റാവേണ്ട; ഓപ്പറേഷന്‍ ഭായിയുമായി എക്സൈസ് രംഗത്തുണ്ട്

കോഴിക്കോട്: ഓണക്കാലത്ത് വ്യാജനടിച്ച് ഫിറ്റായി കണ്ണുപോക്കാനാണ് പരിപാടിയെങ്കിൽ ജാഗ്രതയിലിരുന്നോളൂ ഏത് നിമിഷവും നിങ്ങളുടെകോളറിൽ എക്സൈസ് സംഘത്തിന്റെ പിടിവീഴും. ഓണക്കാലം ഉന്മാദത്തിന്റെ കാലമാക്കുന്നതിന് പകരം സന്തോഷത്തിന്റെ കാലമാക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ ഭായ്എന്ന പദ്ധതിയാണ് ജില്ലാ എക്സൈസ് വിഭാഗംഓഗസ്റ്റ് ഒന്നുമുതൽ 31 വരെ നടപ്പാക്കുന്നത്. ഇതിനായി ഡിവിഷണൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേകസംഘം തന്നെയാണ് പ്രവർത്തിക്കുന്നത്. രണ്ട് വിഭാഗങ്ങളായി ജില്ലയെ വേർതിരിച്ചാണ് ഓപ്പറേഷൻ ഭായ് നടപ്പിലാക്കുന്നത്. കോഴിക്കോട്-താമരശ്ശേരി ഒരു ഭാഗത്തിലും, വടകര-പേരാമ്പ്ര രണ്ടാമത്തെ ഭാഗത്തിലും പെടും. വനിതകളെയടക്കം റെയ്ഡിന് സജ്ജരാക്കി വ്യാജമദ്യം, വ്യാജക്കള്ള്, മയക്കുമരുന്ന് കടത്ത് എന്നിവയ്ക്കെതിരേയെല്ലാം ശക്തമായ നടപടികളാണ് എടുക്കാനുദ്ദേശിക്കുന്നതെന്ന് ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി.ആർ അനിൽകുമാർ മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു. ഓപ്പറേഷന്റെ ഭാഗമായി ജില്ലകളിലേക്ക് പാലക്കാട് ഭാഗത്തും നിന്നും മറ്റും വരുന്ന എല്ലാകള്ളും പരിശോധിച്ച് മാത്രമേ അതിർത്തി കടത്തി വിടുകയുള്ളൂ. ആദിവാസി കോളനികൾ, തീരദേശ കോളനികൾ എന്നിവിടങ്ങളെ അടിസ്ഥാനമാക്കി പ്രത്യേക ഷാഡോ സംഘങ്ങളെ നിയോഗിക്കും. ചുരുങ്ങിയത് നാല് പേർ ഉൾപ്പെടുന്നതായിരിക്കും സംഘം. സ്കൂൾ, കോളേജുകൾഎന്നിവയുടെ നൂറ് മീറ്റർ ചുറ്റളവിൽ ലഹരി വസ്തുക്കളുടെ ഉപയോഗം, വിൽപ്പന എന്നിവ പരിശോധനയ്ക്കായി രണ്ട് വനിതാ ഷാഡോ സംഘങ്ങളുടെ നേതൃത്വത്തിലും പരിശോധനയുണ്ടാവും. മുൻകുറ്റവാളികൾക്കും പിടിവീഴും മയക്ക് മരുന്ന്, വ്യാജ മദ്യ കടത്ത് എന്നിവയിലും മറ്റ് അബ്കാരി കേസുകളിലും പെട്ട മുൻകുറ്റവാളികളേയും ശക്തമായി നിരീക്ഷിക്കുന്നുണ്ട്. കേസുകളിൽ പെട്ടവർ വീണ്ടും അബകാരി കേസുമായി ബന്ധപ്പെടുന്നുവെന്ന് കണ്ടതോടെയാണ് ഇവരെ നിരീക്ഷണ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളിൽ മയക്ക് മരുന്നിന്റേയും വ്യാജമദ്യത്തിന്റേയും സൂക്ഷിപ്പും ഉപയോഗവും വർധിക്കുന്നുവെന്ന് കണ്ടതിനാൽ ഇവരുടെ താമസ ഇടങ്ങളിലും പരിശോധനയുണ്ടാവും. ഇതിന് പുറമെ ആർ.പി.എഫുമായി സഹകരിച്ച് ട്രെയിൻ പരിശോധന, ഫോറസ്റ്റ്-എക്സൈസ്-റവന്യൂ എന്നിവരുമായി ചേർന്ന് സംയുക്തമായ മറ്റ് റെയ്ഡുകൾ എന്നിവയും ഈ ഓണക്കാലത്ത് നടത്തുമെന്ന് ഡിവിഷണൽ എക്സൈസ് കമ്മീഷണർ ചൂണ്ടിക്കാട്ടി. ടോൾഫ്രീ നമ്പർ റെഡി-വിവരമറിയിച്ചാൽ പാരിതോഷികം ഓണക്കാലത്ത് പ്രത്യേക റെയ്ഡിനായി ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പറുണ്ടാവും-18004253202 എന്നതാണ് ടോൾഫ്രീ നമ്പർ. ഇതിന് പുറമെ 155358 എന്ന മറ്റൊരു ട്രോൾഫ്രീ നമ്പറും ഉണ്ടാവും. ഇതിൽ ഏത് ജില്ലയിൽ നിന്നാണന്നുള്ള വിവരം നൽകിയാൽ അതത് ജില്ലകളിലേക്ക് വിവരങ്ങൾ കൈമാറും. വൻതോതിലുള്ള മാഹിമദ്യം കടത്തൽ, സ്പിരിറ്റ്, വിദേശമദ്യം, ചാരായ നിർമാണവും ഉപയോഗവും എന്നിവ തടയുകയാണ് ലക്ഷ്യം. വിവരം നൽകുന്നവർക്ക് പാരിതോഷികവും നൽകും. പേര്വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഡിവിഷണൽ എക്സൈസ് കൺട്രോൾ റൂം കോഴിക്കോട് 0495-2372927 ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ, കോഴിക്കോട് 0495-2372927, 9447178063 അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ,കോഴിക്കോട് 0495-2375706, 9496002871 എക്സൈസ് സർക്കിൽ ഓഫീസ് പേരാമ്പ്ര 0496 2610410, 9400069679 എക്സൈസ് സർക്കിൾ ഓഫീസ് വടകര 0496 2515082, 9400069680 എക്സൈസ് റെയ്ഞ്ച് ഓഫീസ് ഫറോക് 0495 2422200, 9400069683 എക്സൈസ് റെയ്ഞ്ച് ഓഫീസ് കോഴിക്കോട് 0495 2722991, 9400069682 എക്സൈസ് റെയ്ഞ്ച് ഓഫീസ് താമരശ്ശേരി 0495 2224430, 9400069685 എക്സൈസ് റെയ്ഞ്ച് ഓഫീസ് ചേളന്നൂർ 04952855888, 9400069686 എക്സൈസ് റെയ്ഞ്ച് ഓഫീസ് കൊയിലാണ്ടി 0495 26244101, 9400069687 എക്സൈസ് റെയ്ഞ്ച് ഓഫീസ് ബാലുശ്ശേരി 0496 2650850, 9400068688 എക്സൈസ് റെയ്ഞ്ച് ഓഫീസ് വടകര 0496 2516715, 9400068685 എക്സൈസ് റെയ്ഞ്ച് ഓഫീസ് നാദാപുരം 0496 2556100, 9400069690 എക്സൈസ് റെയ്ഞ്ച് ഓഫീസ് അഴിയൂർ 0496 2202788 ,9400069692


from mathrubhumi.latestnews.rssfeed https://ift.tt/2Oxffil
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages