സർക്കാർ പദ്ധതികളെക്കുറിച്ചുള്ള പരസ്യത്തിൽ ഭർത്താവിന്റെ ഫോട്ടോ മാറിപ്പോയി; ദമ്പതികൾ പരാതി നല്‍കി - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

സർക്കാർ പദ്ധതികളെക്കുറിച്ചുള്ള പരസ്യത്തിൽ ഭർത്താവിന്റെ ഫോട്ടോ മാറിപ്പോയി; ദമ്പതികൾ പരാതി നല്‍കി

ഇ വാർത്ത | evartha
സർക്കാർ പദ്ധതികളെക്കുറിച്ചുള്ള പരസ്യത്തിൽ ഭർത്താവിന്റെ ഫോട്ടോ മാറിപ്പോയി; ദമ്പതികൾ പരാതി നല്‍കി

തെലുങ്കാന സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചുള്ള പരസ്യത്തിലാണ് അബദ്ധം പിണഞ്ഞത്. കൊടാടില്‍ നിന്നുള്ള ദമ്പതിമാരായ നാഗരാജുവും ഭാര്യ പത്മയും മകളും അടങ്ങുന്ന കുടുംബത്തിന്റെ ചിത്രം സർക്കാരിന്റെ രണ്ട് പദ്ധതികളുടെ പരസ്യത്തിൽ ഉപയോഗിച്ചിരുന്നു. സര്‍ക്കാരിന്റെ പദ്ധതികളുടെ ഗുണഭോക്താതാവെന്ന നിലയില്‍ സന്തുഷ്ടരാണ് എന്നതായിരുന്നു പരസ്യം.

എന്നാൽ ഇതില്‍ ഒരു പരസ്യത്തില്‍ നാഗരാജുവിന്റെ ചിത്രത്തിനു പകരം മറ്റൊരാളുടെ ചിത്രമാണ് ഉപയോഗിച്ചത്. ഇതോടെ ദമ്പതികൾ പരാതി നല്‍കി. കാന്തി വെളുഗു(സൗജന്യ നേത്ര പരിശോധന), റൈതു ഭീമ(വിളവ് പരിരക്ഷ) എന്നീ പദ്ധതികള്‍ക്കാണ് ഇവരുടെ ചിത്രം ഉപയോഗിച്ചത്.

ചിത്രം മാറി ഉപയോഗിച്ചതിന്റെ പേരില്‍ ഗ്രാമവാസികള്‍ തന്നെ പരിഹസിക്കുകയാണെന്ന് നാഗരാജു പറഞ്ഞു. ഭാര്യയുടേയും മകളുടേയും കൂടെ മറ്റൊരു വ്യക്തിയുടെ ചിത്രം ഉപയോഗിച്ചത് തങ്ങള്‍ക്ക് അപമാനമായി എന്നും നാഗരാജു പറയുന്നു.

പ്രാഥമികാന്വേഷണത്തില്‍ 2013 ഡിസംബറില്‍ എടുത്ത ഫോട്ടോയാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഫോട്ടോ ഏതവസരത്തിലും ഉപയോഗിക്കാമെന്ന് ഇരുവരും സമ്മതപത്രം നല്‍കിയതായി പരസ്യ ഏജൻസി അറിയിച്ചിട്ടുണ്ട്. പരസ്യഏജന്‍സികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2LcVhqi
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages