ഗാസിയാബാദ്: കിലോ കണക്കിന് സ്വർണാഭരണങ്ങളണിഞ്ഞ് കൻവാർ തീർഥയാത്രയിൽ പങ്കെടുത്ത് വാർത്തകളിൽ ഇടം നേടാറുള്ള ഗോൾഡൻ ബാബ ഇത്തവണ അണിയുന്നത് 20 കിലോ സ്വർണം. ഇപ്പോഴത്തെ വിപണി വിലയനുസരിച്ച് ആറു കോടിയുടെ ആഭരണങ്ങൾ അണിഞ്ഞാണ് അദ്ദേഹത്തിന്റെഇത്തവണത്തെ തീർഥയാത്രയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഗോൾഡൻ ബാബ എന്നറിയപ്പെടുന്ന സുധീർ മക്കാർ തന്റെ 25-ാമത്തെ കൻവാർ യാത്രയാണ് ഇത്തവണ നടത്തുന്നതെന്നാണ് അവകാശപ്പെടുന്നത്. തന്റെ ഓരോ യാത്രയിലും അണിയുന്ന സ്വർണത്തിന്റെ അളവിൽ അദ്ദേഹം കാര്യമായ വർധന വരുത്താറുണ്ട്. കഴിഞ്ഞ തവണ 14.5 കിലോ സ്വർണം ധരിച്ചായിരുന്നു യാത്രയിൽ പങ്കെടുത്തിരുന്നത്. 21 സ്വർണ മാലകൾ,ദൈവങ്ങളുടെ രൂപമുള്ള 21 ലോക്കറ്റുകൾ, നിരവധി വളകൾ, സ്വർണ ചട്ടകൾ തുടങ്ങിയവയൊക്കെ ധരിച്ചാണ് ബാബയുടെ യാത്ര. 2017ലെ യാത്രയിൽ ശിവരൂപമുള്ള ലോക്കറ്റോടു കൂടിയ രണ്ടുകിലോ ഭാരമുള്ള മാലയുമുണ്ടായിരുന്നു. ദേഹമാസകലം അണിയുന്ന സ്വർണം കൂടാതെ 27 ലക്ഷം വിലയുള്ള റോളക്സ് വാച്ചും ഇദ്ദേഹം ധരിക്കാറുണ്ട്. 2016ൽ നടത്തിയ തീർഥയാത്രയിൽ 12 കിലോ സ്വർണാഭരണങ്ങളായിരുന്നു ഇയാൾ ധരിച്ചത്. ഹരിദ്വാറിൽനിന്ന് ഡൽഹിവരെയുള്ള 200 കിലോമീറ്ററുംതന്റെ ആഡംബര വാഹനത്തിന്റെ മുകളിൽ കയറിയിരുന്നാണ് സുധീർ മക്കാർ യാത്ര നടത്താറുള്ളത്. അദ്ദേഹത്തോടൊപ്പം അംഗരക്ഷകരും അനുയായികളും ഉണ്ടാവും. നിരവധി വാഹനങ്ങളിൽ അനുയായികൾ അദ്ദേഹത്തിന്റെ വാഹനത്തെ അനുഗമിക്കുകയും ചെയ്യും. ബാബയുടെ സ്വന്തം ബിഎംഡബ്ല്യു, നാല് ഫോർച്യൂണർ, രണ്ട് ഓഡി, രണ്ട് ഇന്നോവ എന്നിവ അടക്കമുള്ള വാഹനങ്ങളും ഇതിൽ ഉൾപ്പെടും. കൂടാതെ ഹമ്മർ, ജാഗ്വാർ, ലാൻഡ് റോവർ തുടങ്ങിയ വാഹനങ്ങൾ വാടകയ്ക്കെടുക്കാറുമുണ്ട്. സ്വർണത്തോടും ആഡംബര വാഹനങ്ങളോടുമുള്ള തന്റെ ഭ്രമം മരിച്ചാലും അവസാനിക്കില്ലെന്നാണ് ബാബയുടെ പക്ഷം. 1972ൽ അഞ്ചു പവൻ സ്വർണം ധരിച്ചാണ് ബാബ കൻവാർ യാത്രയിൽ പങ്കെടുക്കുന്നത്. പിന്നീടുള്ള യാത്രകളിൽ സ്വർണത്തിന്റെ അളവ് വർധിച്ചുവന്നു. ഇപ്പോൾ അത് 20 കിലോയിലെത്തിയിരിക്കുന്നു. മരിക്കും വരെ ഈ സ്വർണം തന്നോടൊപ്പമുണ്ടാകുമെന്നും മരണശേഷം തന്റെ പ്രിയപ്പെട്ട ശിഷ്യൻമാർക്ക് കൈമാറുമെന്നും ബാബ പറയുന്നു. കൻവാർ യാത്രയിൽ ഇദ്ദേഹത്തിന്റെയും സംഘത്തിന്റെയും വഴികളിൽ നിരവധി ആരാധകർ തടിച്ചുകൂടാറുണ്ട്. അദ്ദേഹത്തോടൊപ്പം നിന്ന് സെൽഫിയും വീഡിയോയും എടുക്കാനും അനുഗ്രഹം വാങ്ങാനും വലിയ തിരക്ക് അനുഭവപ്പെടാറുമുണ്ട്. തുണിക്കച്ചവടക്കാരനായി തുടങ്ങിയ സുധീർ മക്കാർ പിന്നീട് വൻകിട വ്യവസായിയായി വളരുകയും പിന്നീട് സന്യാസത്തിലേക്ക് തിരിയുകയുമായിരുന്നു. content highlights:Golden Baba, jewellery worth Rs 6 crore, Kanwar Yatra
from mathrubhumi.latestnews.rssfeed https://ift.tt/2LOexyV
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ