ന്യൂഡൽഹി: റിസർവ് ബാങ്ക് വീണ്ടും റിപ്പോ നിരിക്ക് കാൽ ശതമാനം വർധിപ്പിച്ചു. 6.25 ശതമാനത്തിൽനിന്ന് 6.50ശതമാനമായാണ് വർധന. ഉയരുന്ന പണപ്പെരുപ്പംതന്നെയാണ് വർധനയ്ക്കുപിന്നിൽ. മോദി സർക്കാർ അധികാരത്തിൽവന്നതിനുശേഷം ഇത് രണ്ടാം തവണയാണ് നിരക്ക് ഉയർത്തുന്നത്. നാലുവർഷത്തിനുശേഷം കഴിഞ്ഞ ജൂണിലാണ് റിപ്പോ നിരക്കിൽ കാൽശതമാനം വർധനവരുത്തിയത്. റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനമാണ്. സിആർആർ നിരക്ക് നാലു ശതമാനത്തിലും എസ്എൽആർ 19.5 ശതമാനത്തിലും തുടരും. ആർബിഐ ഗവർണർ ഉർജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനമെടുത്തത്. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് നാലുശതമാനത്തിൽ പിടിച്ചുനിർത്തുകയെന്നത് വെല്ലുവിളിയായാണ് ആർബിഐ കാണുന്നത്. പണപ്പെരുപ്പം ജൂണിൽ 5.77 ശതമാനമായി ഉയർന്നിരുന്നു. ഏപ്രിലിൽ 4.58 ശതമാനമായിരുന്നു. ഭാവിയിലും ഇത് കൂടാനുള്ള സാധ്യത യോഗം വിലിയിരുത്തി. പ്രഖ്യാപിത ലക്ഷ്യമായ നാലു ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം താഴ്ത്താൻ ഇതുവരെ കഴിയാത്തതും യോഗത്തിൽ ചർച്ചാവിഷയമായി. അസംസ്കൃത എണ്ണവിലയിലെ തൽക്കാലം താഴ്ന്നെങ്കിലും ബാരലിന് 70 ഡോളർ നിലവാരത്തിൽ തുടരുകയാണ്. ആർബിഐ നിരക്ക് ഉയർത്തിയതോടെ വായ്പ പലിശ നിരക്കുകൾ വർധിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2n3lKwW
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ