യാത്രാവിമാനം തകര്‍ന്ന്‌ കത്തിയമര്‍ന്നു; 103 പേര്‍ അത്ഭുതകരമായി രക്ഷപെട്ടു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

യാത്രാവിമാനം തകര്‍ന്ന്‌ കത്തിയമര്‍ന്നു; 103 പേര്‍ അത്ഭുതകരമായി രക്ഷപെട്ടു

മെക്സിക്കോസിറ്റി: മെക്സിക്കോയിലെ ദുരങ്കോയിൽ 103 യാത്രക്കാരുമായി പോയ എയ്റോമെക്സിക്കോയുടെ വിമാനം പറന്നുയർന്ന ഉടൻ തകർന്നു വീണു. യാത്രക്കാരെല്ലാം ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മിക്കവരും കത്തിക്കൊണ്ടിരിക്കുന്ന വിമാനത്തിൽ നിന്നും സ്വന്തമായി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. വിമാനം മുഴുവനായും കത്തിയമർന്നു. യാത്രക്കാരെല്ലാം രക്ഷപ്പെട്ടെങ്കിലും പൈലറ്റിന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.97യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഗുവാഡലുപെ വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മെക്സിക്കോ സിറ്റിയിലേക്കു പോയ എംബ്രെയർ ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. മുഴുവൻ യാത്രക്കാരുമായാണ് വിമാനം യാത്ര തിരിച്ചത്. വിമാനം പറന്നുയർന്ന ഉടൻ ശക്തമായ കാറ്റിൽപ്പെട്ട് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കനത്ത കാറ്റും ആലിപ്പഴ വീഴ്ചയും ആവാം അപകടകാരണമെന്ന് അധികൃതർ പറഞ്ഞു. വിമാനമത്താവളത്തിൽ നിന്നും 10 കിലോമീറ്റർ ദൂരെ വിമാനം അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. നിലത്തിറക്കിയ ഉടൻ തന്നെ വിമാനത്തിന് തീപിടിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2OzShY2
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages