ലക്നൗ: കനത്ത മഴയെ തുടർന്ന്ആഗ്ര-ലക്നൗ എക്സ്പ്രസ് വേയിൽ രൂപപ്പെട്ട 50 അടി താഴ്ച്ചയുള്ള ഗർത്തത്തിലേക്ക് പുതുതായി വാങ്ങിയ എസ്.യു.വി മറിഞ്ഞു. മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ വാഹനത്തിലുള്ള നാല് യാത്രക്കാരെയും നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തി. വാജിദ്പൂരിലെ ദൗക്കിക്ക് സമീപമുള്ള റോഡിലാണ് അപകടം നടന്നത്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് നിരവധി അപകടങ്ങളാണ് യുപിയിൽ പലയിടത്തുമായി റിപ്പോർട്ട് ചെയ്യുന്നത്. മഴയെ തുടർന്നാണ് എക്സ്പ്രസ് വേയിൽ ഗർത്തം രൂപപ്പെട്ടത്. ബുധനാഴ്ച്ച മുംബൈയിൽ നിന്ന് പുതുതായി വാങ്ങിയ വാഹനത്തിൽ കനൗജിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ. പൊടുന്നനെ ഗർത്തത്തിലേക്ക് മറിഞ്ഞ കാർ അവിടെ കുടുങ്ങി കിടന്നു. ഉടൻ തന്നെ പ്രദേശവാസികൾ പോലീസിൽ വിവരമറിയിച്ചു. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനത്തെ തുടർന്നാണ് യാത്രക്കാരെ വാഹനത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. പിന്നീട് ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തിയെങ്കിലും ക്രെയിനിന്റെ വടം പൊട്ടി വീണ്ടും ഗർത്തത്തിലേക്ക് വീണു. പിന്നീട് വാഹനം പുറത്തെടുത്തെങ്കിലും സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. മഴയെ തുടർന്ന് വ്യാപകമായ കെടുതികൾ നേരിടുന്ന ഉത്തർ പ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിപുലമായ ദുരിതാശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തുടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേർ മഴയെതുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചു. content highlights:Newly-bought SUV falls into 50 feet deep pit on Agra-Lucknow expressway after road caves in
from mathrubhumi.latestnews.rssfeed https://ift.tt/2O3BV95
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ