ഇന്ത്യക്കാരുടെ ഇഷ്ട വാഹന ബ്രാൻഡായ മാരുതി വില കൂട്ടാനൊരുങ്ങുന്നു. എല്ലാ മോഡലുകൾക്കും വില ഉയർത്തുന്നുണ്ട്. അത് ഈ മാസം തന്നെയുണ്ടാകും. നിർമാണ സാമഗ്രികളുടെ വില ഉയർന്നതും വിദേശ വിനിമയത്തിലെ ഏറ്റകുറച്ചിലുകളും വില ഉയർത്താൻ നിർബന്ധിതരാക്കുകയാണെന്ന് കമ്പനി പറയുന്നു. വാഹന നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുകളുടെ വില കുറയുമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. എന്നാൽ, അത് ദിവസേന ഉയരുകയാണ്. ഇതിന് പുറമെ, വിദേശ നാണയ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ പെട്രോളിയം ഉത്പന്നങ്ങളെയും ബാധിച്ചതിനാലാണ് വില ഉയർത്തുന്നതെന്ന് മാരുതി സുസുക്കി സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.എസ് കാൽസി അറിയിച്ചു. ഈ മാസം മുതൽ തന്നെ പുതിയ വില പ്രാബല്യത്തിൽ വരുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. എന്നാൽ, എത്ര ശതമാനം ഉയർത്താനാണ് തീരുമാനമെന്ന് മാരുതി അറിയിച്ചിട്ടില്ല. 2.51 ലക്ഷത്തിലാരംഭിക്കുന്ന മാരുതിയുടെ ഏറ്റവും ചെറിയ കാറായ ഓൾട്ടോ800 മുതൽ 11.51 ലക്ഷം രൂപ വില വരുന്ന സെഡാൻ മോഡൽ സിയാസിന് വരെ നിശ്ചിത വിലയിൽ മാറ്റമുണ്ടാവുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മഹീന്ദ്രയുടെയും ടാറ്റയുടെയും പാസഞ്ചർ വാഹനങ്ങളുടെ വില ബുധനാഴ്ച മുതൽ കൂടുമെന്ന് ഇരു കമ്പനികളും മുമ്പ് അറിയിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2OzZVBI
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ